കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഒന്നും രണ്ടും പ്ലാറ്റുഫോമുകളിൽ നിർമിക്കുന്ന ലിഫ്റ്റിന്റെ പ്രവർത്തി അവസാനഘട്ടത്തിൽ. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമായി.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പ്രവർത്തി അന്തിമഘട്ടത്തിലാണ്. രണ്ടാഴ്ചക്കുള്ളിൽ ഇതും യാഥാർഥ്യമാകും. ഒരേസമയം 13 പേർക്ക് ലിഫ്റ്റിൽ കയറാം. ഭിന്ന ശേഷിക്കാരായ യാത്രക്കാർക്കും പ്രായമായവർക്കും കോണിപ്പടികൾ കയറാതെ ഒന്നും രണ്ടും പ്ലാറ്റ് ഫോമിലേക്ക് പോകാൻ സാധിക്കും. ഒന്നാം നമ്പർ പ്ലാറ്റ്ഫോം ടൈൽ പാകി നവീകരിച്ചിട്ടുണ്ട്. പുതിയ വൈദ്യുതവിളക്കുകളും കൂടുതലായി സ്ഥാപിച്ചിട്ടുണ്ട്.