കെ.എസ്.ഇ.ബി കൊയിലാണ്ടി സബ് ഡിവിഷൻ വൈദ്യുതി കരാർ തൊഴിലാളികൾക്കായുള്ള സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി ശ്രീ. വിജയകുമാർ – എ (എക്സിക്യൂട്ടീവ് എഞ്ചിനിയർ, വടകര) ഉദ്ഘാടനം ചെയ്തു. ശ്രീ. ഉത്രസേനൻ പി.വി (അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ കൊയിലാണ്ടി) അദ്ധ്യക്ഷനായി. ശ്രീ. സുരേഷ് കെ.പി (ചീഫ് സേഫ്റ്റി ഓഫീസർ) ആശംസകൾ അർപ്പിച്ചു. ഹരീഷ് കുമാർ (അസിസ്റ്റൻ്റ് എഞ്ചിനീയർ – കൊയിലാണ്ടി) സ്വാഗതവും മോഹനൻ (അസിസ്റ്റൻ്റ് എഞ്ചിനീയർ – മേലടി) നന്ദിയും പ്രകാശിപ്പിച്ചു.
ജീവൻ രക്ഷാ പരിശീലനം എയ്ഞ്ചൽ (വടകര) നിർവഹിച്ചു. ഹരീഷ് കുമാർ (അസി. എഞ്ചിനീയർ – കൊയിലാണ്ടി നോർത്ത്) വൈദ്യുതി സുരക്ഷ ക്ലാസ് എടുത്തു. 83 വൈദ്യുതി കരാർ തൊഴിലാളികൾ പരിശീലന ക്ളാസിൽ പങ്കെടുത്തു.