കൊയിലാണ്ടി നഗര കുടിവെള്ള പദ്ധതിക്കായി റോഡില് ചാലു കീറി സ്ഥാപിച്ച പൈപ്പുകള് പൊട്ടുന്നു. അരിക്കുളത്തിനും പെരുവട്ടൂരിനുമിടയില് ആറിടത്താണ് ഇടത്താണ് പൈപ്പ് പൊട്ടിയത്. ഏറ്റവും അവസാനം പെരുവട്ടൂര് പോസ്റ്റോഫീസിന് മുന്നിലാണ് ഇപ്പോള് പൊട്ടി വെള്ളമൊഴുകുന്നത്. കൊയിലാണ്ടി നഗര കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ പൈപ്പു പൊട്ടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഒന്നര വര്ഷം മുമ്പ് അരിക്കുളം സര്വ്വീസ് സഹകരണ ബാങ്കിന് മുന്നില് വലിയ ഗര്ത്തമുണ്ടാക്കിയാണ് പൈപ്പ് പൊട്ടിയത്. മുത്താമ്പി വൈദ്യരങ്ങാടി വളവില് സ്ഥിരമായി പൈപ്പ് പൊട്ടിയത് ഇപ്പോള് പരിഹരിച്ചിട്ടുണ്ട്. പെരുവട്ടൂരിനും ഇയ്യഞ്ചേരി മുക്കിനുമിടയില് അര കിലോമീറ്ററിനുളലില് മൂന്നിടത്താണ് നേരത്തെ പൈപ്പ് പൊട്ടിയത്. ഇതിനടുത്തു തന്നെയാണ് പെരുവട്ടൂരിലും ഇപ്പോള് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. ലീക്ക് അനുദിനം വലുതായി വരികയാണെന്ന് പരിസരവാസികള് പറഞ്ഞു.
Latest from Local News
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി
നവോത്ഥാനം: പ്രവാചക മാതൃക കെ എൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതൽ
കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥിയായ ആന്ധ്ര സ്വദേശി രേവന്ത് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ്
മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ ആണ് മരിച്ചത്. 20