കൊയിലാണ്ടി: വിദ്യാര്ത്ഥികളിലും യുവാക്കളിലും വ്യാപകമവുന്ന ലഹരിക്കെതിരെ കുടുംബ സംഗമങ്ങളിലൂടെ പോരാട്ടം ശക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല് സെക്രട്ടറി ടി.ടി ഇസ്മായില് പറഞ്ഞു. ഐ.സി.എസ് സ്കൂള് 40 -ാം വാര്ഷികത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. നമ്മുടെ കുട്ടികളെ തുറന്ന കണ്ണുകളോടെ വീക്ഷിക്കുകയും വഴി തെറ്റുമ്പോള് അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ഇടപെട്ടുകൊണ്ട് സ്നേഹസ്പര്ശത്താല് തിരികെ കൊണ്ടുവരാന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നാല് പതിറ്റാണ്ട് കാലത്തെ നിതാന്ത പ്രവര്ത്തനങ്ങള് വഴി ഗുണപരമായ മാറ്റം സമൂഹത്തിലുണ്ടാക്കാന് ഐ.സി.എസിന് സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണെന്നും ഇസ്മായില് കൂട്ടിച്ചേര്ത്തു.
പി.പി യൂസുഫ് അധ്യക്ഷത വഹിച്ചു. എം അഷ്റഫ്, വി. മുഹമ്മദ് ഉസ്താദ്, ഡോ നിഹാല് ഉമര് ബാഫഖി, ,കെ എം ഷമീം, ഹസീന കെ.വി, ഷാഹിന ഒ.വി പ്രസംഗിച്ചു.
ഉച്ചക്ക് ശേഷം നടന്ന കോണ്വെക്കേഷന് വൈസ് ചെയര്മാന് സയ്യിദ് ഹുസൈന് ബാഫഖി തങ്ങള് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് സിദ്ധീഖ് അലി അധ്യക്ഷത വഹിച്ചു. ബി. കെ ദിവ്യ, ജിംഷാദ്.വി സാലിഹ് ബാത്ത, അലി കൊയിലാണ്ടി, എ.അസീസ് മാസ്റ്റര്,സഹീറ കെ. പി വി പ്രസംഗിച്ചു. ഇന്ന് 9ന് നഴ്സറി കലോത്സവം ഗായകന് സെജീര് കൊപ്പം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7ന് സമാപന സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില് അഡ്വ. ഹാരിസ് ബീരാന് എം.പി ഉദ്ഘാടനം ചെയ്യും.നജീബ് കാന്തപുരം എം.എല്.എ,മുനിസിപ്പല് വൈസ് ചെയര്മാന് അഡ്വ. കെ സത്യന് എന്നിവര് മുഖ്യാതിഥിയാവും. പ്രഥമ കര്മ്മ ശ്രേഷ്ഠാ പുരസ്കാര സമര്പ്പണം സ്ഥാപക മെമ്പര് സിദ്ധീഖ് കൂട്ടമുഖത്തിന് സമര്പ്പിക്കും. സി. കെ വി യൂസഫ്, എ എം പി അബ്ദുല് ഖാലിക്, ബാലന് അമ്പാടി, കല്ലില് ഇമ്പിച്ചി അഹമ്മദ് ഹാജി, ടി. എം അഹമ്മദ് കോയ ഹാജി എന്നിവരെ ആദരിക്കും.
Latest from Local News
കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 31/01/2026 ശനിയാഴ്ച വെസ്റ്റ്ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ നിയുക്തി
കീഴ്പയൂർ വെസ്റ്റ് എൽ.പി സ്ക്കൂളിലെ നാലാം തരം വിദ്യാർത്ഥിയായ ബാലചിത്രകാരൻ മുഹമ്മദ് റംസാൻ മേപ്പയൂർ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തന്റെ നാട്ടുകാരനായ വാർഡ്
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി കന്യാട്ട് കുളങ്ങര വിഷ്ണുശർമയുടേയും നേതൃത്വത്തിലായിരുന്നു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00
ജനുവരി 29,30,31 തിയ്യതികളിൽ മലപ്പുറത്ത് വെച്ചു നടക്കുന്ന ‘’കാലം’’ എം എസ് എഫ് സംസ്ഥാന സമ്മാനത്തിന്റെ പ്രചാരണാർഥം തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച







