കോഴിക്കോട്ടെ കോസ്മോ പൊളിറ്റിയന്‍ ക്ലബ്ബ് – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

മലബാറിലെ ബ്രിട്ടീഷ് ഭരണവുമായി ബന്ധപ്പെട്ട പ്രധാന രേഖകളാണ് ആര്‍ക്കൈവ്‌സ് രേഖകള്‍, കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്‌സ് രേഖകള്‍ ഒന്നര നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് ഭരണകാലത്തെ കോളനി നിവാസികളുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ്. അതുകൊണ്ട് തന്നെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും കൗതുകകരവുമാണ് അത്തരം രേഖകള്‍. 
1800 ല്‍ ടിപ്പുവിനെ കീഴടക്കി ടിപ്പുവില്‍ നിന്ന് ലഭിച്ച വടക്കന്‍ കേരളത്തിലെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ മലബാര്‍ എന്നൊരു പ്രവിശ്യാ അഥവാ ജില്ല രൂപീകരിച്ചു. ബ്രിട്ടീഷ് മലബാറിലെ ചരിത്രവുമായി ബന്ധപ്പെട്ട ആര്‍ക്കൈവ്‌സ് രേഖകള്‍ വളരെ നിര്‍ണ്ണായകകരമാണ് ഒപ്പം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്.
1792 മുതല്‍ 1947 വരെ മലബാര്‍ ബ്രിട്ടീഷ് അധീനതയിലായിരുന്നു. മലബാറിലെ ബ്രിട്ടീഷ് കാലഘട്ടത്തെ രണ്ടായിതരം തിരിക്കാം. ഒന്ന് 1792 മുതല്‍ 1871 സെന്‍സസ് വരുന്ന വരെയുള്ള കാലഘട്ടം. രണ്ട് 1871 മുതല്‍ 1947 വരെയുള്ള കാലഘട്ടം. ഈ കാലഘട്ടത്തിലാണ് ബ്രിട്ടീഷ് സ്വാധീനം മലബാറിലെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ കൂടുതല്‍ പ്രകടമാവാന്‍ തുടങ്ങിയത്. മലബാറില്‍ ബ്രിട്ടീഷുകാര്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിച്ചതിനെ തുടര്‍ന്ന് പില്‍ക്കാലത്ത് നമ്മുടെ മലബാറിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ പാശ്ചാത്യ ഘടകങ്ങള്‍ അഥവാ കൊളോണിയല്‍ ആധുനികതയുടെ പ്രതീകങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. കോളനികള്‍ക്ക്  മുകളില്‍ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ്‌കാര്‍ തങ്ങളുടെ ജീവിതശൈലിയെ കോളനികളിലേക്ക് കൊണ്ടുവരികയും അത് കോളനിവാസികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. മലബാറിലെ ബ്രിട്ടീഷ് ഭരണം മലബാറിലെ പരമ്പരാഗത സമൂഹത്തെ ആധുനികവത്കരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ആധുനികവത്കരണത്തിന്റെ ഫലമായിട്ടാണ് മലബാറില്‍ പൊതു ഇടങ്ങള്‍ കളിക്കളങ്ങളുടെ രൂപത്തിലും സിനിമാശാലകളുടെ രൂപത്തിലും സ്‌കൂളുകളുടേയും കോളേജുകളുടേയും ക്ലബ്ബ്കളുടേയും രൂപത്തില്‍ രൂപം കൊണ്ടത്.
ബ്രിട്ടീഷ് മലബാറിലെ  കോസ്മോ പൊളിറ്റിയന്‍ ക്ലബ്ബ് തങ്ങളുടെ മാതൃരാജ്യത്തോടുള്ള സ്മരണയില്‍ ഇംഗ്ലീഷുകാര്‍ അവരുടെ ജീവിതമാണ് കോളനികളില്‍ പറിച്ചു നട്ടത്. അതിന്റെ ഭാഗമായിരുന്നു ക്ലബ്ബുകളുടെ സ്ഥാപനം. 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു മുമ്പ് തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ്  നഗരങ്ങളില്‍ ക്ലബ്ബുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. കോഴിക്കോട്ടെ ബ്രിട്ടീഷുകാര്‍ 1890 ല്‍ ബീച്ച് ഹോട്ടല്‍ സ്ഥാപിച്ചു. ഈ ഹോട്ടലില്‍ ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ഈ ഹോട്ടലിനെ കേന്ദ്രീകരിച്ചു കൊണ്ട് മലബാര്‍ ക്ലബ്ബും ആരംഭിച്ചു. ബ്രിട്ടീഷുകാരെ അനുകരിക്കാനും ബ്രിട്ടീഷ് മാതൃകയിലുള്ള ജീവിതശൈലി സ്വീകരിക്കാനും താല്പര്യം കാണിച്ചിരുന്ന  കോഴിക്കോട്ടെ സമ്പന്ന വര്‍ഗ്ഗം 1900 ത്തില്‍ കോസ്മോ പൊളിറ്റിയന്‍സ് ക്ലബ്ബ് സ്ഥാപിച്ചു.  കോഴിക്കോട് എന്നു പറയുന്ന ബ്രിട്ടീഷ് നഗരത്തിലെ സമ്പന്നരുടെ ഒരു കേന്ദ്രമായിരുന്നു ഈ ക്ലബ്ബ്.
കോസ്‌മോ പൊളിറ്റിയന്‍ ക്ലബ്ബിനെ കുറിച്ചുള്ള ആധികാരിക രേഖകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമാണ്.
 കോഴിക്കോട് നഗരത്തിന്റെ സമ്പന്നര്‍ ഇടപഴുകിയിരുന്ന ഒരു മതേതര ഇടമായിരുന്നു ബ്രിട്ടീഷ് മലബാറിലെ കോസ്മോ പൊളിറ്റിയന്‍ ക്ലബ്ബ്.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുടനീളം പുതിയ നഗരകേന്ദ്രങ്ങളുയര്‍ന്നു വന്നു. ഈ നഗരകേന്ദ്രങ്ങളിലെ പ്രധാന പ്രത്യേകത വ്യാപാരവര്‍ഗ്ഗത്തിന്റേയും മധ്യവര്‍ഗ്ഗത്തിന്റേയും സാന്നിധ്യമായിരുന്നു. ഇവരുടെ അഭിരുചികള്‍ക്കനുസരിച്ച് കൊണ്ട് അവരുടെ വിശ്രമസമയം അഥവാ അവരുടെ ലിഷര്‍ ടൈം ഉപയോഗിക്കാനുള്ള പൊതുഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ക്ലബ്ബുകള്‍. ക്ലബ്ബുകളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കോഴിക്കോടായിരുന്നു. മലബാറില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യത്തെ തകര്‍ക്കാനും വിവിധ ജാതിയിലും മതത്തിലും പെട്ട ആളുകള്‍ക്ക് നിര്‍ല്ലോഭമായി ഇടപെഴുകാവുന്ന മതേതര പൊതു ഇടം സൃഷ്ടിക്കുന്നതില്‍ ക്ലബ്ബുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. താഴെ പറയുന്നവരാണ് കോസ്മോ പൊളിറ്റിയന്‍ ക്ലബ്ബിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.
1.  പി.കരുണാകരമേനോന്‍  – മലബാറിലെ ഡെപ്യൂട്ടി കലക്ടറായിരുന്നു.
2. മനക് ഡി മുഗാസേത് – സമ്പന്നനായ ഈ പാര്‍സി കച്ചവടക്കാരനായിരുന്നു. കോഴിക്കോട് കടപ്പുറത്തിന് സമീപത്ത് ഇപ്പോഴും നിലനില്‍ക്കുന്ന  ക്ലബ്ബിന്റെ സ്ഥലത്തിന്റെ ഉടമ.
3. കല്ലിങ്കല്‍ മടത്തില്‍ രാരിച്ചന്‍ മൂപ്പന്‍ – കോഴിക്കോട്ടെ സമ്പന്നനായ തിയ്യപ്രമാണി.
4. ഖാന്‍ ബഹദൂര്‍ കൂവര്‍ജി അര്‍ഡീസര്‍ ദലായ് –  കോഴിക്കോട് നഗരത്തിലെ പ്രമുഖനായ മരവ്യാപാരി.
ഇതിന് പുറമെ ഡോ.പി.കൃഷ്ണമേനോന്‍, പി.എ.കൃഷ്ണമേനാന്‍, കെ.എ.ശിവരാമയ്യര്‍, ദിവാന്‍ ബഹദൂര്‍ എം.കൃഷ്ണന്‍ നായര്‍ എന്നിവരും ക്ലബ്ബുമായി ബന്ധപ്പെട്ട കോഴിക്കോട് നഗരത്തിലെ പ്രധാന വ്യക്തിത്വങ്ങളായിരുന്നു. ആത്യന്തികമായി ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം. കോളനികളിലെ വിഭവ ചൂഷണമായിരുന്നു. പക്ഷേ ബ്രിട്ടീഷ് ഭരണകൂടത്തോടൊപ്പം കോളനികളിലേക്ക് പ്രവേശിച്ച ആധുനികതയുടെ ഘടകങ്ങള്‍ പരമ്പരാഗത സാമൂഹ്യവ്യവസ്ഥയെ ആധുനികവത്കരിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ഇ.ബി കൊയിലാണ്ടി സബ് ഡിവിഷൻ വൈദ്യുതി കരാർ തൊഴിലാളികൾക്കായുള്ള ‘സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Next Story

സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിൽ

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്