തിരുവനന്തപുരത്ത് നടക്കുന്ന സഹകരണ എക്സ്പോ 2025ന്റെ ഭാഗമായി ഏപ്രിൽ 11 വിളംബര ദിനമായി ആചരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഫ്ലാഷ് മോബ് ഉദ്ഘാടനം രാവിലെ 9.30 ന് ബാലുശ്ശേരിയിൽ നടക്കും . അത്തോളി സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ കുനിയിൽ കടവ് ജംഗ്ഷനിലെ ബാങ്ക് പരിസരത്ത് വൈകിട്ട് 5 മണിക്ക് പരിപാടി സമാപിക്കും.
