സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിൽ

സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025-26 അധ്യയന വർഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികൾ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ 268, കൊല്ലം 292, പത്തനംതിട്ട 123, ആലപ്പുഴ 261, കോട്ടയം 251, ഇടുക്കി 130, എറണാകുളം 343, തൃശ്ശൂർ 221, പാലക്കാട് 235, മലപ്പുറം 321, കോഴിക്കോട് 334, വയനാട് 68, കണ്ണൂർ 315, കാസർകോട് 137 എന്നിങ്ങനെയാണ് സൊസൈറ്റികളുടെ ജില്ലാതല എണ്ണം.

വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മിതമായ നിരക്കിൽ സൊസൈറ്റികളിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച അവലോകനയോഗം ഇന്ന് മന്ത്രി വിളിച്ചു ചേർത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ് അടക്കം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്ടെ കോസ്മോ പൊളിറ്റിയന്‍ ക്ലബ്ബ് – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

Next Story

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Latest from Main News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍: മന്ത്രി വീണാ ജോര്‍ജ് പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്തും

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ചർച്ച നടത്തും; വിദ്യാർത്ഥി കൺസഷൻ ടിക്കറ്റിന് ആപ്പ് വരുന്നു: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തിൽ ഗതാഗത കമ്മീഷണർ ചർച്ച

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള