മേപ്പയ്യൂരിൽ ലഹരിക്കെതിരായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൽ ബ്ലൂമിംഗ് ആർട്സ് ജേതാക്കളായി

മേപ്പയ്യൂരിൽ ലഹരിക്കെതിരായി ഇരിങ്ങത്ത് വെച്ച് ബ്ലൂമിംഗ് ആർട്സ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൽ ബ്ലൂമിംഗ് ആർട്സ് ടീം ജെ.സി.ഐ. കൊയിലാണ്ടി ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. സമാപന ചടങ്ങിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് അംഗം സി.എ.നൗഷാദ് ട്രോഫി വിതരണം നടത്തി. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ, സി.പി. സുഹനാദ്, മുഹമ്മദ് ഷാദി, എൻ.എസ്.അജിൽ,അനീസ് മുഹമ്മദ്, കാർത്തിക് മയൂഖം,എൻ.പി.അവന്തിക് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.