ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

വിദ്യാർത്ഥി സംഘർഷത്തിൽപ്പെട്ട് ക്രൂര മർദ്ദനത്തിനിരയായി താമരശേരിയിൽ  പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. ഇവർക്ക് ജാമ്യം നിഷേധിച്ചത് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്. ആറ് പ്രതികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടിയിട്ടുണ്ട്.

ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയതെന്നും, സമൂഹ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും വാദിച്ച പ്രോസിക്യൂഷൻ പ്രായപൂർത്തിയാകാത്ത കാര്യം പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അവധിക്കാലമായതിനാൽ കുട്ടികൾക്ക് ജാമ്യം നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടയക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.

Leave a Reply

Your email address will not be published.