ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 14-ന് പുലർച്ചെ 2.45 മുതൽ 3.45 വരെ ആയിരിക്കുമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ​ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ​ഗുരുവായൂരപ്പന്റെ വി​ഗ്രഹത്തിന് വലത്തുഭാ​ഗത്തായിരിക്കും വിഷുക്കണി ഒരുക്കുന്നത്. സ്വർണ സിംഹാസനത്തിൽ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചുവച്ച് ആലവട്ടം, വെഞ്ചാമരം,നെറ്റിപ്പട്ടം എന്നിവ കൊണ്ടലങ്കരിക്കും.

ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരിക്ക, കണിക്കൊന്ന, ചക്ക, മാങ്ങ, വാൽക്കണ്ണാടി, ​ഗ്രന്ഥം, അലക്കിയ മുണ്ട്, സ്വർണം, പുതുപ്പണം എന്നിവ കൊണ്ട് കണിയൊരുക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഭക്തർക്ക് കണി കാണാനായി നമസ്കാര മണ്ഡപത്തിലും കണിയൊരുക്കും. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരി പുലർച്ചെ രണ്ടിനുശേഷം കീഴ്ശാന്തിക്കാർക്കൊപ്പം ശ്രീലകവാതിൽ തുറക്കുമെന്നും ദേവസ്വം അറിയിച്ചു.

നാളീകേരമുടച്ച് തിരിയിട്ട് കത്തിച്ച് ഓട്ടുരുളിയിലെ കണി കാണിച്ച് വിഷുക്കൈനീട്ടം നൽകുന്നത്. സ്വര്‍ണ സിംഹാസനത്തില്‍ കണിക്കോപ്പ് ഒരുക്കി മേല്‍ശാന്തിയടക്കം പുറത്ത് കടന്നാല്‍ ഭക്തര്‍ക്ക് കണി കണ്ട് തൊഴാവുന്നതാണ്. തൊഴുതു വരുന്നവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടവും നൽകും.

Leave a Reply

Your email address will not be published.

Previous Story

ധനവകുപ്പിലെ ആശയ വിനിമയം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി

Next Story

2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനതല സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു

Latest from Main News

കോഴിക്കോട് ‘ഗവ മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ *19.09.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*

*കോഴിക്കോട് ‘ഗവ:* *മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ *19.09.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ* ▪️▪️▪️▪️▪️▪️▪️▪️   *ജനറൽമെഡിസിൻ*  *ഡോ.സൂപ്പി* *👉സർജറിവിഭാഗം* *ഡോ.രാഗേഷ്* *👉ഓർത്തോവിഭാഗം*  *ഡോ.സിബിൻസുരേന്ദ്രൻ* *👉കാർഡിയോളജി

താമരശ്ശേരി ചുരത്തിലെ അപകടകരമായ കല്ലുകള്‍ മാറ്റാന്‍ നടപടി

താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. റോഡിന്

വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സമ്പൂർണ്ണ പരാജയം മുല്ലപ്പള്ളി

കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരെ മുഴുവൻ അധ്യാപകരെയും ബാധിക്കുന്ന കോടതി വിധിക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ തികഞ്ഞ പരാജയം ആണെന്ന്

കേരളത്തിലെ വിവിധ ജില്ലകളിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ* 

കോഴിക്കോട്- വിജിലൻസ് ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ, ക്രൈം ബ്രാഞ്ച് സിഐ, എൻഫോഴ്സ്മെൻെറ് ഡയറകട്രേറ്റ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ വിവിധ ഡിപ്പാർട്ട്മെൻെറിലെ വ്യാജ ഉദ്യോഗസ്ഥൻ

ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

പത്തനംതിട്ട: ശബരിമലയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ദര്‍ശനം നടത്തി. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോഴായിരുന്നു ദര്‍ശനം. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ്