ഉള്ള്യേരി : ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് പ്രമുഖ തെയ്യം കലാകാരന്‍ ഉള്ള്യേരി ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ (84) അന്തരിച്ചു. അമേരിക്ക, സിംഗപ്പൂര്‍, ആഫ്രോ ഏഷ്യന്‍ ഉച്ചകോടിയിലും, ഏഷ്യാഡിലും തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം അവതരിപ്പിച്ചിട്ടുണ്ട്. ആനവാതില്‍ ചൂരക്കാട്ട് ക്ഷേത്രം പട്ടും വളയും നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി
മക്കള്‍: നിധീഷ് ( തെയ്യംകലാകാരന്‍), പ്രജീഷ് ( തെയ്യം കലാകാരന്‍). മരുമകള്‍: യമുന. സഹോദരങ്ങൾ: പരേതരായ രാഘവൻ ചന്തുക്കുട്ടി, കല്യാണി’സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .
അറിയപ്പെടുന്ന തെയ്യം കലാകാരനാണ്
നാരായണ പെരുവണ്ണാൻ. ഉത്സവസീസണിൽ തൊണ്ണൂറോളം ക്ഷേത്രങ്ങളിലും കാ വുകളിലും തെയ്യവും വെള്ളാട്ടും കെട്ടിയാടും. പിതാവ് ചെറി യോണ്ണിയാണ് ഗുരു. മക്കളായ പ്രജീഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്. നിധീഷിന് തെയ്യച്ചമയം തയ്യാറാക്കുന്നതിലും മുഖത്തെഴുത്തിനും 2019-ലെ ഫോക് ലോർ അവാർഡ് ലഭിച്ചിട്ടുണ്ട്. സഹോദരങ്ങളായ രാഘവനും ചന്തുക്കുട്ടിയും തെയ്യം കലാകാ രന്മാരായിരുന്നു.
2007-ൽ സംസ്ഥാന ഫോക്ലോർ അവാർഡും 2018-ൽ ഫോക്‌ലോർ ഫെ ലോഷിപ്പും നാരായണ പെരുവണ്ണാന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിലും സിങ്കപ്പൂരിലും ദുബാ യിലുമൊക്കെ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്. 2016-ൽ രാഷ്ട്രപതിഭവനിൽ തെയ്യം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായാണ് തെയ്യം ഉൾപ്പെടെയുള്ള കലാ രൂപങ്ങൾ രാഷ്ട്രപതിഭവനിൽ അവതരിപ്പിച്ചത്. 54 രാഷ്ട്രത്തലവന്മാർക്ക് മുന്നിലായിരുന്നു പ്രകടനം.