കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്തമായി നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനവും നറുക്കെടുപ്പും നടന്നു.
കൊയിലാണ്ടിഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ആഴ്ചതോറും നടത്തിവരുന്ന സമ്മാനങ്ങളുടെ നറുക്കെടുപ്പ് കൗൺസിലർ പ്രജിഷ നിർവഹിച്ചു. കഴിഞ്ഞ ആഴ്ചയിലെ വിജയിക്കുള്ള സമ്മാനദാനം ബിന്ദു രമേശ് നിർവഹിച്ചു. കെ കെ നിയാസ്, അരുൺ, രമേശൻ, പി നൗഷാദ്, നാസർകിഡ്സ്, അസീസ് ഗ്ലോബൽ പാർക്ക്, അശോകൻ ആതിര എന്നിവർ സംസാരിച്ചു. കെ കെ ഗോപാലകൃഷ്ണൻ സ്വാഗതവും കെ പി രാജേഷ് നന്ദിയും പറഞ്ഞു.