സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ

സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ. തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില നാളെ മുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. supplyco kerala

വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു. സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ 

വൻകടല (ഒരു കിലോഗ്രാം) — 65– 110.29
ചെറുപയർ (ഒരു കിലോഗ്രാം)–90 — 126.50
ഉഴുന്ന് (ഒരു കിലോഗ്രാം)90 132.14
വൻപയർ (ഒരു കിലോഗ്രാം) 75. — 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105– 139.5
മുളക്( 500ഗ്രാം) — 57.75 — 92.86
മല്ലി( 500ഗ്രാം) 40.95 — 59.54
പഞ്ചസാര (ഒരു കിലോഗ്രാം) 34.65 — 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) — 240.45. __ 289.77
ജയ അരി (ഒരു കിലോഗ്രാം) 33 — 47.42
കുറുവ അരി( ഒരു കിലോഗ്രാം) 33. — 46.33
മട്ട അരി (ഒരു കിലോഗ്രാം)33—–. 51.57
പച്ചരി (ഒരു കിലോഗ്രാം)29.— 42.21

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 11-04-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 11 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ (വ്യാഴം) രാത്രി 11 മണിയോടെ അമ്പലവയലിൽ നിന്നും കോഴിക്കോട്

ഏക്കാട്ടൂർ മാതൃകാഅങ്കണവാടിക്ക് ഉമ്മൻചാണ്ടി ചാരിറ്റബിൾ സെൻ്ററിൻ്റെ സ്നേഹ സമ്മാനം

അരിക്കുളം: ഏക്കാട്ടൂർ മാതൃകാ അങ്കണവാടിക്ക് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സെൻ്റർ മിക്സി കൈമാറി. സ്നേഹ പൂർവം കുഞ്ഞുങ്ങൾക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ്

കൊടുവള്ളിയിൽ എംഎസ്എഫ് വിദ്യാർഥി റാലി ശനിയാഴ്ച; കാലാജാഥ പ്രയാണമാരംഭിച്ചു

കൊടുവള്ളി : ‘ഐക്യം, അതിജീവനം, അഭിമാനം’ എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന എം.എസ്എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള കൊടുവള്ളി നിയോജക മണ്ഡലം വിദ്യാർഥി