ചേളന്നൂർ: ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കലിൻെറ ഭാഗമായി ഗ്രാമപഞ്ചായത്ത് ആവാസ വ്യവസ്ഥ പഠന സർവ്വെക്ക് പാറപ്പുറത്ത് നാഗകാളി ക്ഷേത്ര കാവ് പ്രസിഡൻ്റ് എൻ. മുരളീധരനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് വാർഡ് മെമ്പർ സിനി സൈജൻ സർവ്വെ ഉദ്ഘാടനം ചെയ്തു. കൺവീനർ ശശികുമാർ ചേളന്നൂർ അധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ പി.അശോകൻ, യു.കെ.വിജയൻ, പി. ബീവി മുസ്തഫ, വളണ്ടിയർ എം.സാബിറ എന്നിവർ സർവ്വെയിൽ പങ്കെടുത്തു.
കാവുകൾ, കുളങ്ങൾ, തോടുകൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ, കണ്ടലുകൾ, സസ്യ – ജീവജാലങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് നടത്തുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ പ്രാദേശിക ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി സംരക്ഷിക്കുന്നതിനുള്ള ദുരന്ത സാധ്യതപ്രദേശങ്ങൾ കണ്ടെത്തുകയും ചെയ്യും.