ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ആണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.