വൃത്തി -2025 അന്താരാഷ്ട്ര ശുചിത്വ കോൺക്ലയിവിൽ കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പെരുമയും

ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്ന് പാലത്തിലാണ് അന്താരാഷ്ട്ര പ്രദർശനം നടക്കുന്നത്. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ NGO കളുടെയും , മാലിന്യ സംസ്കരണ ഉപാധികളുമായി വിവിധ കമ്പനികളുടെയും സ്റ്റാളുകൾ പ്രവർത്തിക്കുന്നു.

കൊയിലാണ്ടി നഗരസഭ ഉപയോഗശൂന്യമായ ടയറുകൾ മനോഹരമായ ചെടിച്ചിട്ടികളാക്കി മാറ്റിയതും, പാഴ്ത്തുണികൾ കൊണ്ട് മനോഹരമായ തുണി സഞ്ചികളും ബാഗുകളുമായി മാറ്റിയതും
നഗരസഭയിൽ പുതിയതായി നിർമ്മിച്ച പാർക്കുകളുടെ ചിത്രങ്ങളും പ്രദർശനത്തിൽ സജീകരിച്ചിരിക്കുന്നു.

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 വരെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വൃത്തി 2025 എന്ന പേരിൽ അന്താരാഷ്ട്ര കോൺക്ലയിവ് സംഘടിപ്പിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംപി രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ രാജൻ, എ കെ ശശീന്ദ്രൻ, ജിആർ അനിൽ എന്നിവർ സംസാരിച്ചു.

ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രബന്ധ അവതരണങ്ങളും,സെമിനാറുകൾ, കോൺഫറൻസുകൾ , ചർച്ചകൾ, ലൈവ് ഡെമോൺസ്ട്രേഷനുകൾ, ബിസിനസ് ബ്യൂട്ട് ക്യാമ്പുകൾ, സംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ, തുടങ്ങിയവ 9 വേദികളിലായി കനകക്കുന്ന് പാലസിൽ നടക്കുകയാണ്. സമാപന സമ്മേളനം 13 ന് ഗവർണർ ഉദ്ഘാടനം ചെയ്യും.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ അവതരണവും ചർച്ചകളും വിവിധ വേദികളിൽ നടന്നുവരുന്നു.
ജനകീയതയിൽ തീർത്ത “കൊയിലാണ്ടിയുടെ ശുചിത്വ പെരുമ” എന്ന പേരിൽ ശനിയാഴ്ച കൊയിലാണ്ടി നഗരസഭയുടെ അവതരണം നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അവതരിപ്പിക്കും.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടത്തിയ പ്രവർത്തനങ്ങളാണ് കോൺക്ലോയിവിൽ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കേരളമുഖ്യമന്ത്രി ബി.ജെ.പി.യുടെ ദല്ലാൾ – ജെബി മേത്തർ എം.പി.

Next Story

ഗ്രാമീണ റസിഡൻ്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

Latest from Local News

ടി. ശിവദാസ് അനുസ്മരണം നാളെ (ബുധൻ) വൈകുന്നേരം 4.30 ന് കൊയിലാണ്ടി കെ . എസ്‌. ടി. എ. ഹാളിൽ

പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പു.ക.സ മുൻ ജില്ലാ സെക്രട്ടറിയും പുസ്തക രചയിതാവുമായിരുന്ന ടി. ശിവദാസ് അനുസ്മരണം നാളെ

വേനലവധി ആഘോഷിച്ച് സഞ്ചാരികൾ : തിരക്കിലമർന്ന് കരിയാത്തുംപാറ

വേനലവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടമായെത്തിയതോടെ കരിയാത്തുംപാറ തിരക്കിലമർന്നു. ഇടവിട്ടുള്ള വേനൽ മഴയും വകവെയ്ക്കാതെയാണ് സഞ്ചാരികൾ കരിയാത്തും പാറയിലും തോണിക്കടവിലുമെത്തുന്നത്. മഴ നനഞ്ഞും

ബൈത്തുറഹ്മ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുനിസിപ്പല്‍ 39ാം വാര്‍ഡ് മുസ്‌ലിം ലീഗ്കമ്മിറ്റിയുടെ കീഴിലുള്ള സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍ റീലിഫ് സെല്‍ നിര്‍മ്മിച്ച് ബൈത്തുറഹ്മ ഉദ്ഘാടനം

ഐ.സി.എസ് 40ാം വാര്‍ഷികത്തിന് ഉജ്വല സമാപനം

കൊയിലാണ്ടി: വിദ്യാഭ്യാസത്തിന്റ പ്രാധാന്യം മനസ്സിലാക്കി ഖാഇദെമില്ലത്ത് നടത്തിയ ആഹ്വാനം ഏറ്റെടുത്ത് സീതി സാഹിബും ബാഫഖിതങ്ങളും മുസ് ലിം ലീഗും നടത്തിയ ശ്രമകരമായ

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഡോക്ടർ ബി ആർ അബേദ്ക്കറെ അനുസ്മരിച്ചു

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ഡോക്ടർ ബി ആർ അബേദ്ക്കറുടെ നൂറ്റി മുപ്പത്തിനാലാം (134) ജൻമദിനത്തിൽ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ