കേരള നിയമസഭയിൽ ബി.ജെ.പി. എം.എൽ.എ. മാരെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത ദല്ലാളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷയും എം.പി.യുമായ ജെബി മെത്തർ പറഞ്ഞു. ലാവ് ലിൻ കേസ് നീട്ടിക്കൊണ്ടു പോകുന്ന പോലെ മുഖ്യമന്ത്രിയുടെ മകളെ മാസപ്പടി കേസിൽ നിന്നും രക്ഷപ്പെടുത്തി എടുക്കലുമാണ് ബി.ജെ.പി. സി.പി.എം ന് ചെയ്തു കൊടുക്കുന്ന പ്രത്യുപകാരമെന്നും ജെബി മെത്തർ പറഞ്ഞു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എം രാധ ആധ്യക്ഷ്യം വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് ഗൗരി പുതിയോത്ത്, സെക്രട്ടറി മാരായ ജയലലക്ഷ്‌മി ദത്തൻ, വനജടീച്ചർ, ആമിനമോൾ, വൈസ് പ്രസിഡണ്ട് രജനി രാമനാഥ്, കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി, ശ്രീജ പുളിയത്തിങ്കൽ , കെ. സന്ധ്യ എന്നിവർ സംസാരിച്ചു.
