കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പണി പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിച്ച മഠത്തിൽ ദിനേശനെ ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ ടി.വി. ജലജ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാരായ ഐ.സജീവൻ, നിഷ വല്ലിപ്പടിക്കൽ, സി. ഹരീന്ദ്രൻ, അനിത എം.എം, കെ.എം. നാരായണൻ, സിദ്ദീഖ് നായിച്ചേരി, ദീപേഷ് കെ, ബാലകൃഷ്ണൻ എടത്തിൽ, കെ.ടി. രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് നാളെ മോക്ക്ഡ്രിൽ സംഘടിപ്പിക്കും

Next Story

കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു

Latest from Local News

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്‍കുന്നതിനും സംശയനിവാരണത്തിനുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ

കൊയിലാണ്ടിയിലെ വാഹനാപകടം; പുന്നാട് സ്വദേശിനി മരിച്ചു

  ഇന്നു രാവിലെ കൊയിലാണ്ടിയിൽ  കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുയുണ്ടായ അപകടത്തിൽ കാർ യാത്രികയായ പുന്നാട് സ്വദേശിനി മരിച്ചു. പുന്നാട് താവിലക്കുറ്റിയിലെ

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന

പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

 വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ