അത്തോളി: പൂക്കോട് ഗ്രാമീണ റസിഡൻ്റ്സ് അസോസിയേഷൻ അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തികച്ചും ജനകീയമായി നാടിന്റെ ഐക്യത്തെയും ഒരുമയെയും ഊട്ടി ഉറപ്പിക്കാൻ കഴിയുന്ന മത നിരപേക്ഷതയുടെയും ശരിയായ മാനുഷിക മൂല്യങ്ങളുടെയും സന്ദേശം സമൂഹത്തിലേക്ക് പങ്കുവെക്കുന്ന മഹത്തായ കൂട്ടായ്മയാണെന്ന പ്രത്യേകത തീർച്ചയായും റസിഡന്റ്സ് അസോസിയേഷനുകൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നാടിന്റെ കൂട്ടായ്മ രൂപപ്പെടുത്തുക എന്നത് കലുഷിതമായ ഈ കാലത്ത് അനിവാര്യമാണ്. പരസ്പര ബന്ധത്തിന്റെയും ഐക്യത്തിന്റെയും പങ്കു വെക്കലിന്റെയുമെല്ലാം വളരെ പ്രധാനപ്പെട്ട നേതൃത്വമായി പ്രവർത്തിക്കാൻ കഴിയാവുന്ന സംവിധാനമാണ് ഓരോ റസിഡന്റ്സ് അസോസിയേഷനുകളും. സമൂഹത്തിൽ ഉയർന്നു വരുന്ന തെറ്റായ എല്ലാ പ്രവണതകളെയും മറികടന്ന് സമൂഹത്തെ ശരിയായ നിലയിൽ നയിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആധുനിക കാലത്തെ ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായി ലഹരി വ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം തെറ്റായ പ്രവണതകളെ ശരിയായി രീതിയിൽ തുറന്നു കാണിച്ച് നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതയെയും ലഹരിയുടെ വഴിയിൽ അറിയാതെ നടന്നു നീങ്ങിയ നമ്മോടൊപ്പമുള്ളവരെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വവും തീർച്ചയായും ഈ നിലയിൽ സംഘടിപ്പിക്കപ്പെടുന്ന അസോസിയേഷനുകളുടെ ഭാഗമായി ഏറ്റെടുക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കൂട്ടാക്കിൽ അധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ, വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, ബ്ലോക്ക് , പഞ്ചായത്ത് അംഗങ്ങളായ സുധ കാപ്പിൽ, പി.എം രമ, ശാന്തി മാവീട്ടിൽ,ഗ്രാമീണ ഗ്രന്ഥാലയം പ്രസിഡന്റ് എം.ജയകൃഷ്ണൻ , റംല മനയിൽ , ഇ.എം നമിത സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ചന്ദ്രൻ തടത്തിൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ എൻ.ടി ആണ്ടിക്കുട്ടി നന്ദിയും പറഞ്ഞു.
Latest from Local News
കുരുന്നുമനസ്സുകളിലെ സംഘർഷങ്ങളൊഴിവാക്കി ചിരിയുണർത്താൻ പൊലീസ് തുടങ്ങിയ ഓൺലൈൻ കൗൺസലിങ് പദ്ധതിയാണ് ചിരി. കോഴിക്കോട് ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് കേരള പൊലീസിന്റെ ‘ചിരി’
കേരള സംഗീത നാടക അക്കാദമി അമേച്വർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച നടൻ തുടങ്ങി നിരവധി അവാർഡുകൾ നേടിയ മാടൻ
പുരോഗമന കലാസാഹിത്യസംഘം മുൻ കോഴിക്കോട് ജില്ലാസെക്രട്ടറി ആയിരുന്ന ടി. ശിവദാസിനെ അനുസ്മരിച്ചു. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം
ചേലിയ കഥകളി വിദ്യാലയത്തിൽ 14 ദിവസം നീണ്ടു നിൽക്കുന്ന കഥകളി പഠന ശിബിരത്തിന് തുടക്കമായി. ഗുരുപൂജാ പുരസ്കാര ജേതാവ് പ്രശസ്ത താളവാദ്യ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ ബി.ജെ.പി നേതാക്കൾ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ബാലുശ്ശേരി