കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികൾ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു

ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ കൊച്ചിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്ന കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ശിശു ക്ഷേമ സമിതിയും ജനറൽ ആശുപത്രി സൂപ്രണ്ടും ഒപ്പുവെച്ചു. രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിധി എന്നാണ് പേരിട്ടിരിക്കുന്നത്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ ഒരു കിലോയിൽ താഴെയായിരുന്നു തൂക്കം. കുഞ്ഞിനിപ്പോൾ രണ്ടരകിലോ തൂക്കമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കളെ ആരോഗ്യവകുപ്പ് ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനമായത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിന് ഒരാഴ്ചയോളം ഓക്‌സിജന്‍ നല്‍കിയിരുന്നു. അനീമിയ മാറാൻ രണ്ട് പ്രാവശ്യം രക്തം നല്‍കി. കുഞ്ഞിനാവശ്യമായ മുലപ്പാല്‍ ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും ഉറപ്പാക്കിയായിരുന്നു തുടർ ചികിത്സ.

കുഞ്ഞിൻ്റെ മാതാപിതാക്കൾ ഇനി തിരികെ വന്നാലും കുഞ്ഞിനെ അവർക്ക് കൈമാറുന്നത് വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും. ഒരിക്കൽ ഉപേക്ഷിച്ച് പോയതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ സംരക്ഷിക്കാനാവുമോയെന്നതിലടക്കം ശിശുക്ഷേമ സമിതി പരിശോധന നടത്തും.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ദമ്പതികളാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് മുങ്ങിയത്. സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. വിജി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരാണ് പ്രത്യേക പരിചരണം നല്‍കിയത്.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Next Story

ധനവകുപ്പിലെ ആശയ വിനിമയം ഇനി മുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി

Latest from Main News

സംസ്ഥാനമാകെ യു ഡി എഫ് തരംഗം,തദ്ദേശ തിരഞ്ഞെടുപ്പില്‍ അത്യുഗ്ര വിജയം നേടും-പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ചേമഞ്ചേരി: കേരളമാകെ യു ഡി എപ് തരംഗം ആഞ്ഞുവീശുകയാണെന്നും,യു ഡി എഫ് ഐതിഹാസികമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം- ജില്ല കളക്ടര്‍

ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍

വിദ്യാഭ്യാസ സാങ്കേതിക വിദ്യാരംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരം

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി

അഘോനി ബോറ കൃഷി ചെയ്തു മറിയം ഉമ്മ

  എഴുപത്തിയാറാം വയസ്സിലും നെല്‍കൃഷിയോട് അടങ്ങാത്ത ആവേശവുമായി നടേരി കാവുംവട്ടം കുപ്പേരി മറിയം ഉമ്മ. രണ്ടര ഏക്രയോളം വരുന്ന നെല്‍പ്പാടത്ത് ഇതിനകം

നടിയെ അക്രമിച്ച കേസ് ; ആറ് പ്രതികൾ കുറ്റക്കാർ, ദിലീപിനെ വെറുതെ വിട്ടു

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന്