2025-26 അധ്യയന വർഷം ഗവ : റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വർഷം ഗവ : റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്കീഴിൽ പ്രവർത്തിച്ചു വരുന്ന ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് 8, 9, 10 ക്ലാസ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള സംസ്ഥാന മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള കടൽ/ ഉൾനാടൻ സജീവ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് അവസരം. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ ഭക്ഷണം യൂണിഫോം പഠന യാത്ര എന്നിവ സൗജന്യമായിരിക്കും. പത്താം ക്ലാസുകാർക്ക് സൗജന്യമായി വിമാനത്തിൽ പഠന യാത്ര നടത്താൻ അവസരമുണ്ട്.
ഫോൺ നമ്പർ.8139814185, 9497650371

Leave a Reply

Your email address will not be published.