കോഴിക്കോട് : മലയാള സാഹിത്യത്തിൽ ഇപ്പോൾ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരൻ
യു കെ. കുമാരൻ. ബേപ്പൂർ മുരളീധര പണിക്കരുടെ 92 ആം മത്തെ പുസ്തകം “ആരോ ഒരാൾ (നോവൽ )”
പ്രകാശനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എഴുത്തുകാർക്ക് ഇപ്പോൾ വായനക്കാരെ ഉണ്ടാക്കാൻ പ്രയാസമില്ല. അതിനു സഹായിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. മുരളീധര പണിക്കരുടെ രചനകൾക്ക് വായനക്കാരുണ്ട്. അതിന് ഉദാഹരണമാണ് 92 ആം മത് പുസ്തകവും മലയാള സാഹിത്യത്തിന് സംഭാവന ചെയ്തത് എന്ന് യു കെ കുമാരൻ കൂട്ടിച്ചേർത്തു.
കാവിൽ പി മാധവൻ പുസ്തകം ഏറ്റു വാങ്ങി. അളകപുരിയിൽ നടന്ന ചടങ്ങിൽ ഗാനിയ മെഹർ മന്നിയിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ അനിൽ കുമാർ തെരുവോത്ത് പുസ്തകം പരിചയപെടുത്തി.
ഇ എം രാജമാണി, വി.സുബൈർ എന്നിവർ പ്രസംഗിച്ചു.
