മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍

മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തുടിയല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published.