ചേളന്നൂർ: കാർഷിക നവോത്ഥാനയാത്രക്ക് കിസാൻ സംഘ് ചേളന്നൂർ ബ്ലോക്ക് കമ്മറ്റി കുമാരസ്വാമിയിൽ സ്വീകരണം നൽകി. കേരളത്തിൻ്റെ കാർഷിക പിന്നോക്കാവസ്ഥ മാറാൻ 80 % 100 % വരെ സബ്ബ് സിഡി കിട്ടുന്ന യന്ത്രവൽകൃതമുല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണം വരെയുള്ള കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ കേരള സർക്കാർ തയ്യാറവണമെന്നു കിസാൻ സംഘ് സംസ്ഥാന പ്രസിഡൻ്റ് ഡോ:അനിൽ വൈദ്യമംഗലം പറഞ്ഞു. കാർഷിക നവോത്ഥാനയാത്രക്ക് കിസാൻ സംഘ് ചേളന്നൂർ ബ്ലോക്ക് കമ്മറ്റി കുമാരസ്വാമിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയുമായി ബന്ധിപ്പിക്കാൻ നടപടി വേണമെന്നും കർഷകർക്ക് സംവരണം, മതിയായ പെൻഷൻ, പലിശ രഹിത വായ്പ ഇവ ഉറപ്പുവരുത്തണമെന്നു അദ്ദേഹം കൂട്ടി ചേർത്തു.
രാജൻ തിരുവോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് സത്യൻ പടന്നക്കളം കാർഷിക നിധി കൈമാറി. കിസാൻ സംഘ് സംസ്ഥാന ജനറൽ സിക്രട്ടറി രതീഷ് ഗോപാൽ സംഘടന സിക്രട്ടറി പി.മുരളീധരൻ, ജില്ലാ പ്രസിഡൻ്റ് കെ. വേലായുധൻ, വത്സലകുമാരി ത്യശൂർ, വി.രാജീവ്, പൊഫ്ര : ചന്ദ്രശേഖരൻ ബാലുശ്ശേരി, പ്രബിത കോഴിക്കോട്, ശ്രീകുമാർ നൻമണ്ട, പത്മാനഭൻ കെ.പി, ഹരിദാസ് തലക്കളത്തൂർ, കെ.എം സുരേശൻ, സന്ധ്യ പാലത്ത് പ്രകാശൻ ഇരുവള്ളൂർ, ബിനീഷ് മരുതാട്, സത്യൻ പയ്യടഎന്നിവർ സംസാരിച്ചു. പി.ശോഭിന്ദ്രൻ സ്വാഗതവും രാജൻ നരൂളി നന്ദിയും പറഞ്ഞു. തുടർന്ന് യാത്ര സംഘം സ്ഥലത്തെപ്രധാന കർഷകരുമായിആശയവിനിമയം നടത്തുകയും കൃഷിയുടെ പ്രതീകമായ കാക്കൂർ ബലരാമക്ഷേത്ര ദർശനം നടത്തുകയും ചെയ്തു.