സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെ, ലഹരി വ്യാപനത്തിൽ സർക്കാർ കാണിച്ച നിസ്സംഗതക്കെതിരെ കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ ശ്രീ.കെ.ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.യുസൈനുദ്ദീൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ അഡ്വ കെ പ്രവീൺ കുമാർ, ശ്രീ കെ.എം അഭിജിത്ത്, സി.പി.എ അസീസ്, റഷീദ് വെങ്ങളം, രാജേഷ് കീഴരിയൂർ, ഇ അശോകൻ, അഡ്വ ദുൽഖിഫിൽ, കെ.പി രാമചന്ദ്രൻ, ടി.എലത്തീഫ്, ഇടത്തിൽ ശിവൻ, ഇ.എം മനോജ്, ചുക്കോത്ത് ബാലൻ നായർ, കെ റസാഖ്, സത്താർ കെ.കെ പ്രസംഗിച്ചു. സമാപന സമ്മേളനം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
