ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം 9,10 വാർഡുകൾ സംയുക്തമായി മഹാത്മാ കുടുംബ സംഗമം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം 9, 10 വാർഡുകൾ സംയുക്തമായി നടത്തിയ മഹാത്മാ കുടുംബ സംഗമം കെ.എസ്‌.യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.  യോഗത്തിൽ കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ പി രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പുതിയോട്ടിൽ രാഘവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ശ്രീ വി.പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെടി വിനോദ്, മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ, ആർ നാരായണൻ മാസ്റ്റർ, രജി, സജേഷ്, ശ്രീവള്ളി കെ എം, നെല്ലി മഠത്തിൽ പ്രകാശൻ, രാമകൃഷ്ണൻ പൊറ്റക്കാട്, യു അശോകൻ, ലീല അരയങ്ങാട്ട്, മല്ലിക വടക്കേവിളക്കുരിടത്തു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബിജേഷ് ഉത്രാടം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.