36 പവന്‍ തൂക്കം സ്വര്‍ണ കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി

ഗുരുവായൂരപ്പന് വഴിപാട് ആയി 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്ന സ്വര്‍ണ കിരീടം സമര്‍പ്പിച്ചു. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂര്‍ ക്ഷേത്രത്തിന് വേണ്ടി ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി.മാനേജര്‍മാരായ കെ രാമകൃഷ്ണന്‍, കെ കെസുഭാഷ്, സി ആര്‍ ലെജുമോള്‍ ,കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് വ്യാപാര ഭവൻ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Next Story

മേപ്പയ്യൂരിൽ രാപ്പകൽ സമരം സമാപിച്ചു

Latest from Main News

ബി.ജെ.പി. ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

മുക്കം: ബി.ജെ.പി മുൻ റവന്യു ജില്ലാ പ്രസിഡൻ്റ് ചേറ്റുർ ബാലകൃഷ്ണൻ മാസ്റ്റർ (80) അന്തരിച്ചു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.നിലവിൽ ബി.ജെ.പി.ദേശീയ കൗൺസിൽ അംഗമായിരുന്നു.

വൈദ്യുതി ബിൽ ഇനി 1000 രൂപ വരെ പണമായി അടയ്ക്കാം അതിൽ കൂടുതലുള്ളത് ഓൺലൈനിൽ മാത്രം

തിരുവനന്തപുരം : വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ നിയന്ത്രണം ശക്തമാക്കി കെഎസ്ഇബി. ഇനി മുതൽ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കുമെന്ന്

മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു

തൃശൂർ സിറോ മലബാർ കത്തോലിക്ക അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച്​ ബിഷപ്പ്​ മാർ ജേക്കബ്​ തൂ​ങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. മാനന്തവാടി

കോഴിക്കോട് വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ സിറാജ് മാധ്യമപ്രവർത്തകൻ മരിച്ചു 

  കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ