പാടം പൊന്നണിഞ്ഞു; നൂറുമേനി വിളഞ്ഞ് കണിവെള്ളരി

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിലെ കണിവെള്ളരി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. പൊന്നിന്‍ നിറത്തില്‍ നൂറുമേനിയാണ് ഫാമില്‍ കണിവെള്ളരി വിളഞ്ഞത്. കോഴിക്കോട് ജില്ലയില്‍ പ്രത്യേകമായി കാണുന്ന ഉരുണ്ട ആകൃതിയിലുള്ള കണിവെള്ളരിയാണ് അര ഏക്കര്‍ സ്ഥലത്ത് നിന്ന് വിളവെടുത്തത്.

രാസവളങ്ങള്‍ ചേര്‍ക്കാതെ ജൈവരീതിയിലാണ് വെള്ളരി കൃഷി ചെയ്തത്. ആവശ്യക്കാര്‍ക്ക് പേരാമ്പ്ര ഫാമില്‍ നിന്ന് കണിവെള്ളരികള്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഉദ്യോഗസ്ഥരും കര്‍ഷകരും ഒറ്റക്കെട്ടായി നിന്നാണ് ഫാമിലെ കൃഷിയും വിളവെടുപ്പുമെല്ലാം നടത്തിയത്.

ഒന്നാംഘട്ട വിളവെടുപ്പാണ് ഫാമില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 3,000 കിലോയോളം വെള്ളരിയാണ് വിളവെടുത്തത്. വേനല്‍മഴ പ്രശ്‌നമായെങ്കിലും ഇക്കുറിയും മുന്‍വര്‍ഷത്തേക്കാള്‍ വിളവാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് പറഞ്ഞു.

വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ീജ ശശി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പി ജമീല, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി സുനില്‍ കുമാര്‍, ഓവര്‍സീയര്‍ എം എസ് ജിതേഷ്, ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ്, കൃഷി അസിസ്റ്റന്റ് സിന്ദു രാമന്‍, ഫാം ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മരുതൂർ എൽ പി യിലെ വർണ്ണക്കൂടാരം മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Next Story

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കോഴിക്കോട്, വയനാട് ഓറഞ്ച് അലര്‍ട്ട്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :ക്രിസ്റ്റി (8:00am to

കൊയിലാണ്ടി നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ (66) അന്തരിച്ചു. ഭാര്യ ശ്യാമള. മക്കൾ: അമൃത, അമിത മരുമക്കൾ: ഉത്സാഹ്,

നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷം “നിറനൂറ്” ബഹു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്

കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര

കൊയിലാണ്ടി മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലിയാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം