മേപ്പയ്യൂർ: പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിച്ച കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ഉദ്ഘാടനം ചെയ്തു. നിഷാദ് പൊന്നം കണ്ടി അധ്യക്ഷനായി. സുനിൽ ഓടയിൽ, പി. ബാലൻ, കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, കൃഷ്ണൻ കിയലാട്ട്, വി.പി. ദാനിഷ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.കെ, രതീഷ്, ടി.ഒ. ബാലകൃഷ്ണൻ, ഏ.എം. കുഞ്ഞുകൃഷ്ണൻ, വി.പി. .ഷാജി, എൻ.പി. ബിജു എന്നിവർ നേതൃത്വം നൽകി
