കൊയിലാണ്ടി : കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി കൊയിലാണ്ടിയിലെ വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഐ. സി. എസ് സ്കൂൾ നാല്പതാം വാർഷികാഘോഷത്തിന്റെ നിറവിലാണ്. ഒരു വർഷക്കാലത്തെ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടിയുടെ സമാപനം 2025 ഏപ്രിൽ , 10, 11, 12 (വ്യാഴം, വെള്ളി, ശനി) തിയ്യതികളിൽ വിപുലമായ രീതിയിൽ നടക്കുകയാണ്.
* സ്റ്റുഡൻസ് കോൺക്ലേവ്
* കോൺവെക്കേഷൻ
* കലാ-സാഹിത്യ രംഗത്തെ പ്രഗൽഭർ പങ്കെടുക്കുന്ന സാഹിത്യ സംഗമം
* പൂർവ്വ അദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം
* കുടുംബ സംഗമം
* നഴ്സറി തലം മുതൽ ഹൈസ്കൂൾ വിഭാഗം വരെ അണിനിരക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ
* കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണം
* വിശിഷ്ട വ്യക്തിത്വങ്ങൾക്കുള്ള അനുമോദനങ്ങൾ എന്നിവ നടക്കും.
12- 4 – 25 ന് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് കെ. ഇബ്രാഹിം മാസ്റ്റർ നഗറിൽ ഐ സി എസ് ചെയർ മാൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ സമാപന പൊതു സമ്മേളനം ഷാഫി പറമ്പിൽ (എം. പി) ഉദ്ഘാടനം ചെയ്യും. ഹാരിസ് ബീരാൻ (എം പി), നജീബ് കാന്തപുരം (എം. എൽ. എ) സുധ കെ. പി. (മുനിസിപ്പൽ ചെയർപേഴ്സൺ) അഡ്വ: കെ. സത്യൻ. (വൈസ് ചെയർമാൻ കൊയിലാണ്ടി നഗരസഭ), നിജില പറവക്കൊടി (ചെയർപേഴ്സൺ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി), ഡോ: റാഷിദ് ഗസ്സാലി, പി.വി. മുഹമ്മദ് സാജു, ടി.ടി. ഇസ്മാഈൽ, അഡ്വ: നജ്മ തബ്ഷീറ, യു.കെ. കുമാരൻ, സത്യചന്ദ്രൻ പൊയിൽകാവ്, യു.എ. ഫിറോസ്, നജീബ് മൂടാടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
കെ. സിദ്ദീഖ്, ( വൈസ് ചെയർമാൻ ICS), സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ (വൈസ് ചെയർമാൻഐസിസ്), ബി. സാലെഹ് ബാത്ത (മാനേജർ ICS), പി. പി. യൂസുഫ് (ജനറൽ സിക്രട്ടറി I C S), വി. ജിംഷാദ് (CEO ICS), അലി കൊയിലാണ്ടി (വൈസ് ചെയർമാൻ I C S), അബൂബക്കർ അലങ്കാർ (ട്രഷറർ lCS), എ. അസീസ് മാസ്റ്റർ (സിക്രട്ടറി l C S), എം. അഷ്റഫ് (സിക്രട്ടറി l C S), ബഷീർ അമേത്ത് മുഹമ്മദ് (സിക്രട്ടറി I C S) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.