സമ്പൂര്‍ണ്ണ മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പന്തലായനി ബ്ലോക്കില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തായി ചേമഞ്ചേരിയെ തിരഞ്ഞെടുത്തു. ഹരിത കര്‍മ്മസേന മുഖേനയുള്ള അജൈവമാലിന്യ സംസ്‌കരണം, വീടുകളുടെയും സ്ഥാപനങ്ങളുടെയും ജൈവമാലിന്യത്തിനുള്ള ഉപാധികളുടെ വിതരണം, ഹരിത സ്ഥാപനങ്ങള്‍, ഹരിത സ്‌കൂളുകള്‍, ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹരിത ടൗണുകള്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. മികച്ച വ്യാപാരസ്ഥാപനമായി തിരുവങ്ങൂരിലെ കേരള ഫീഡ്‌സിനെയും മികച്ച ഹരിത പൊതു ഇടമായി കാപ്പാട് ബീച്ചിനേയും തിരഞ്ഞെടുത്തു. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍ വിതരണം ചെയ്തിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, സെക്രട്ടറി ടി. അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലെ കൊളാരാണ്ടി പരവൻ താഴ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ
മൂടാടി വെള്ളറക്കാട് സുഭാഷ് വായനശാല പാലക്കുളം ഗ്രന്ഥശാലാ ദിനം ആചരിച്ചു. ഗ്രാമസേവാ സമിതി പ്രസിഡണ്ട് കെ.പ്രഭാകരൻ പതാക ഉയർത്തി. വൈകീട്ട് വായനശാലയിൽ
കൊയിലാണ്ടി പന്തലായനി ചെറിയ മീത്തലെ വീട്ടിൽ അച്ചുതൻ നായർ (89) അന്തരിച്ചു. ഭാര്യ കാർത്ത്യയനി അമ്മ. മക്കൾ അശോകൻ, മധുസുദനൻ (ഷേണായീസ്
ചെങ്ങോട്ടുകാവ് മീത്തലെ വരിപ്പറ ഗിരീഷ് (53) അന്തരിച്ചു. പരേതരായ ശങ്കരൻ നായരുടേയും ജാനകിയമ്മയുടേയും മകനാണ്. ഭാര്യ: ഷീജ മക്കൾ: തേജസ്, വിസ്മയ്.
കൊയിലാണ്ടി: കൊയിലാണ്ടി ബസ്റ്റാൻഡിലെ ലോട്ടറി സ്റ്റാളിൽ നിന്ന് ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കൊയിലാണ്ടി വികെ ലോട്ടറി