വടകര എം.പി ശ്രീ ഷാഫി പറമ്പിലിൻ്റെ 2024-25 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നാലരക്കോടി രൂപയുടെ 114 പ്രോജക്ടുകൾ അംഗീകാരത്തിനായി നോഡൽ ഓഫീസറായ ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ഭിന്നശേഷി സൗഹൃദ നിയോജകമണ്ഡലമെന്ന ലക്ഷ്യം മുൻനിർത്തി ഒരു കോടി രൂപയുടെ പ്രൊജക്ടുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായി വകയിരുത്തി. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായി മുച്ചക്രവാഹനം, വീൽ ചെയർ, ശ്രവണ സഹായികൾ എന്നിവക്കായി 78.5 ലക്ഷം രൂപയും അവരുടെ വീടുകളിലേക്കുള്ള റോഡ് നിർമ്മാണത്തിന് 1.5 ലക്ഷം രൂപയും ബഡ്സ് സ്കൂളുകൾക്ക് വാഹനങ്ങൾ വാങ്ങാൻ 51 ലക്ഷവും ഈയിനത്തിൽ വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി വികസന മേഖലയിൽ 73.5 ലക്ഷവും പട്ടികവർഗ മേഖലയിൽ 20.5 ലക്ഷവും എം.പി.ഫണ്ടിൽ നിന്ന്വ കയിരുത്തിയിട്ടുണ്ട്. നിയോജക മണ്ഡലത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് വേണ്ടി ഊർജ്ജ മേഖലയിൽ ഒരു കോടി ഇരുപത്തി ഒന്ന് ലക്ഷവും തീരദേശ മേഖലയിൽ സുരക്ഷ ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നതിന് 60 ലക്ഷത്തിൻറെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ 17 ലക്ഷത്തിൻ്റെയും പ്രോജക്ടുകളാണ് അംഗീകാരത്തിനു സമർപ്പിച്ചിട്ടുള്ളത്.