തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13 നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍ നിന്ന് ശനി വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും,

ആലപ്പുഴ വഴിയാണ് സര്‍വീസ്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. 19 കോച്ചുകളാണുള്ളത്. തിരുവനന്തപുരം നോര്‍ത്ത്- ചെന്നൈ താംബരം എസി സ്‌പെഷല്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. താംബരത്തു നിന്നു വെള്ളിയാഴ്ചകളില്‍ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.40ന് താംബരത്ത് എത്തും. കൊല്ലം, ചെങ്കോട്ട വഴിയാണ് സര്‍വീസ്.

Leave a Reply

Your email address will not be published.

Previous Story

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാരും ബന്ധുക്കളും

Next Story

അടിസ്ഥാന വർഗ്ഗത്തിന്റെ ക്ഷേമത്തിനു വേണ്ടി അസറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം; ശരൺകുമാർ ലിംബാളെ

Latest from Main News

മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും  മുഖ്യമന്ത്രി നിർവഹിച്ചു

മന്ത്രിസഭോയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന ഉദ്ഘാടനവും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും തിരുവനന്തപുരം പുത്തരിക്കണ്ടത്ത്   മുഖ്യമന്ത്രി നിർവഹിച്ചു. സാമൂഹിക

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്. മേയ് മാസത്തിൽ ഇതുവരെ 273 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച

ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തിയ 48 മണിക്കൂർ രാപ്പകൽ സമരം സമാപിച്ചു

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷൻ സർക്കാരിലേക്ക് ശുപാർശ ചെയ്ത 600 രൂപ അഡീഷണൽ അലവൻസ് 17 മാസം പിന്നിട്ടിട്ടും അനുവദിച്ച് നൽകാത്ത സംസ്ഥാന

സം​സ്ഥാ​ന​ത്ത് കനത്ത മഴ; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാ​ല​വ​ർ​ഷം പ​ടി​വാ​തി​ലി​ൽ നി​ൽ​ക്കെ സം​സ്ഥാ​ന​ത്ത് പരക്കെ കനത്ത മഴ. തലസ്ഥാനത്ത് അടക്കം മരങ്ങൾ കടപുഴകി വീണു. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ക്വാറികളുടെ

മഴ; ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ജലാശയങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്ക്

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മഴ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണം, മണലെടുക്കല്‍