അടിസ്ഥാന വർഗ്ഗത്തിന്റെ ക്ഷേമത്തിനു വേണ്ടി അസറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം; ശരൺകുമാർ ലിംബാളെ

 

സ്വാതന്ത്ര്യം നേടി 77 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു പശുവിന് കിട്ടുന്ന പരിഗണന പോലും ഇന്ത്യയിലെ അധസ്ഥിത വർഗ്ഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് മറാത്തി എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റും ആയ ശരൺ കുമാർ ലിമ്പാളെ പറഞ്ഞു. കടിയങ്ങാട്ടെ അസറ്റ് വായനാമറ്റം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അസറ്റ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലെ 200 ഓളം ഉന്നതികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം അടുത്തറിയുന്നതിനും വേണ്ടി വീണ്ടും പേരാമ്പ്ര സന്ദർശിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. .40 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം കയ്യൊപ്പിട്ട പുസ്തകങ്ങൾ ലൈബ്രറിക്ക് സമ്മാനിച്ചു. അസറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എസ് പി കുഞ്ഞമ്മദ്,vസത്യൻ കടിയങ്ങാട്,vപെരിഞ്ചേരി കുഞ്ഞമ്മദ്, വികെ മൊയ്തു,vഎം പി കെ അഹമ്മദ് കുട്ടി,vസി എച്ച് രാജീവൻ, രദീപ് പാലേരി, പിസി മുഹമ്മദ് സിറാജ്, ,അർജുൻ കടിയങ്ങാട്, പി സി മുഹമ്മദ് സിറാജ്, കെ അരുൺകുമാർ, ഉബൈദ് പി സി പ്രസംഗിച്ചു. അസറ്റ് ജനറൽ സെക്രട്ടറി നസീർ നോച്ചാട് സ്വാഗതവും അക്കാദമിക് ഡയറക്ടർ ടി സലീം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

Next Story

നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൽ സമൂഹ സർപ്പബലി

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.