അദ്ധ്യാപകർക്കെതിരെ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനു ശേഷം മാത്രം മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി മേധാവി

അദ്ധ്യാപകർക്കെതിരായ പരാതിയിൽ കേസെടുക്കുന്നത് പ്രാഥമികാന്വേഷണത്തിനു ശേഷം മാത്രം മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി മേധാവി ഷേക്ക് ദർവേശ് സാഹേബ്. അന്വേഷണം നടക്കുന്ന കാലയളവിൽ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. 

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ക്രിമിനൽ കുറ്റം ആരോപിച്ച് ഒരു അധ്യാപകനെതിരെ രക്ഷിതാവോ വിദ്യാർത്ഥിയോ പോലീസിൽ പരാതി നൽകിയാൽ, പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടോ എന്ന് നിർണ്ണയിക്കാൻ പ്രാഥമിക അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. ആവശ്യമെങ്കിൽ പ്രാഥമിക അന്വേഷണത്തിനിടെ അധ്യാപകന് നോട്ടീസ് നൽകാമെന്നും ഈ കാലയളവിൽ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നു കോടതി നിർദേശിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് ആവശ്യമായ സർക്കുലറോ ഉത്തരവോ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോട് നിർദ്ദേശിച്ചിരുന്നു.

രക്ഷിതാവോ വിദ്യാർത്ഥിയോ അധ്യാപകനെതിരെ  പോലീസിൽ പരാതി നൽകിയാൽ പ്രാഥമികാന്വേഷണത്തിനുശേഷം തുടർനടപടികളിലേക്ക് നീങ്ങിയാൽ മതിയെന്നാണ് പോലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നത്. മൂന്നു മുതൽ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയാണെങ്കിൽ ഡിവൈഎസ്‌പിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ പ്രാഥമികാന്വേഷണം നടത്തണമെന്നും സർക്കുലറിലുണ്ട്. ആവശ്യമെങ്കൽ നോട്ടീസ് നൽകിയാകണം തുടർ നടപടികളിലേക്ക് കടക്കാൻ. സത്യാവസ്ഥ കണ്ടെത്തേണ്ടത് പോലീസ് ഉദ്യോഗസ്ഥന്റെ ചുമതലയാണ്. പ്രഥമദൃഷ്ട്യാ തന്നെ കേസ് നിലനിൽക്കുമെന്നു കണ്ടാൽ തുടർനടപടികളിലേക്ക് നീങ്ങാമെന്നും സംസ്ഥാന പൊലീസ് മേധാവി സർക്കുലറിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ വീട്ടിൽ പോലീസ് റെയ്‌ഡ്‌ നടത്തി

Next Story

കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ

Latest from Main News

150 പാലങ്ങളെന്ന ലക്ഷ്യം ഈ മാസത്തോടെ പൂർത്തിയാവുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് പാലം ഉദ്ഘാടനം ചെയ്തു ഓഗസ്റ്റ് മാസം രണ്ട് പാലങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ നാലേകാൽ വർഷത്തിനിടെ സംസ്‌ഥാനത്ത്

സംസ്ഥാനത്ത് മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് എല്ലായിടത്തും മഴ കനക്കുമെന്നും അഞ്ചു ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്

ഒമ്പത് വയസുകാരിയുടെ മരണം:സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്

താമരശ്ശേരി:താമരശേരി കോരങ്ങാട് ഒമ്പത് വയസുകാരി മരിച്ച സംഭവത്തെത്തുടർന്ന് സമീപത്തെ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്. താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ കുളങ്ങൾ, വെള്ളക്കെട്ടുകൾ,

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് (ശനി) തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 16-08-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 16-08-2025 *ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം