ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച വളം ഡിപ്പോയും, കാർഷിക അനുബന്ധ ഉപകരണങ്ങളുടെ ഷോറൂം ഉദ്ഘാടനം ചെയ്തു. കെ.കെ. രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.കെ മമ്മു അദ്ധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ കൗൺസിലർ കെ.കെ സ്മിതേഷ് ഡിപ്പോയുടെയും ഷോറൂമിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം വി.വി എം ബാലന് നൽകി പയ്യോളി നഗരസഭാ കൗൺസിലർ രേവതി തുളസിദാസ് നിർവ്വഹിച്ചു. ചടങ്ങിന് ആശംസകളർപ്പിച്ചു കൊണ്ട് രേഖ മുല്ലക്കുനി ( നഗരസഭ കൗൺസിലർ) ബേങ്ക് ഭരണസമിതി അംഗങ്ങളായ മോഹൻ ദാസ്, കെ.കെ ബാബു, കെ.പി. ഉഷ ( ബേങ്ക് സെക്രട്ടറി) എന്നിവർ സംസാരിച്ചു. വിനീത് വിജയൻ നന്ദിയും പറഞ്ഞു. സ്ഥാപനത്തിൽ നിന്നും കൃഷി ആവശ്യത്തിനുള്ള രാസവളങ്ങളും, ജൈവ വളങ്ങളും, പച്ചക്കറി വിത്തുകൾ, കാർഷിക അനുബന്ധ ഉപകരണങ്ങളും, സാധന സാമഗ്രികളും മിതമായ നിരക്കിൽ കർഷകർക്ക് ലഭിക്കുന്നതാണ് .
Latest from Local News
ചെങ്ങോട്ടുകാവിൽ നവംബർ 25ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന യുഡിഎഫ് പൊതുയോഗത്തിൽ ഷാഫി പറമ്പിൽ എംപി സംസാരിക്കും.യുഡിഎഫിന്റെ മറ്റു പ്രമുഖ നേതാക്കളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം
അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ
ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടുകൂടിയാണ് അക്ഷയ് (28)നമ്പ്രതുകുറ്റി, ഇയ്യചിറ, കൊയിലാണ്ടി എന്നയാൾ പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയും ഇത് കണ്ട
മേൽക്കൂരയിൽ തെങ്ങ് വീണതിനെ തുടർന്ന് അരിക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് 11 ൽ പെട്ട പിലാത്തോട്ടത്തിൽ മീത്തൽ മനോഹരന്റെ വീട് തകർന്നു.







