കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയനും, ഹിയറിങ്ങ് പ്ലസ് പേരാമ്പ്രയും, വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയും സംയുക്തമായി സൗജന്യ കേൾവിപരിശോധന, നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കെ എസ് എസ് പി യു ജില്ലാ രക്ഷാധികാരി ശ്രീ വി രാമചന്ദ്രൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ എസ് എസ് പി യു പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് ശ്രീ പി സി ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും, ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശ്രീ ഗോപിനാഥ്, ശ്രീ പി ശ്രീധരൻ, ശ്രീമതി കെ കമലദേവി എന്നിവർ സംസാരിച്ചു. ഹിയറിങ്ങ് പ്ലസ് സീനിയർ ഓഡിയോളജിസ്റ് ശ്രീ ദീപക് പി വി, വി ട്രസ്റ്റ് കണ്ണാശുപത്രി optiometrist ശ്രീ ലക്ഷ്മി പ്രിയ എന്നിവർ ക്യാമ്പ് വിശദീകരണം നടത്തി. കേൾവിക്കുറവും, കാഴ്ചക്കുറവും നേരത്തെ തന്നെ കണ്ടുപിടിച്ചു ചികിത്സിച്ചാൽ ഒരുപരിധി വരെ തടയാൻ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപെട്ടൂ. ക്യാമ്പിൽ 100 ൽ അധികം പേർ പങ്കെടുത്തു.