ചൂരൽ മലയിൽ മികച്ച സേവനം ; പേരാമ്പ്ര നിലയത്തിലെ 6 ഉദ്യോഗസ്ഥർക്ക് സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ ബഹുമതി

പേരാമ്പ്ര: വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ. സ്തുത്യർഹ സേവനം കാഴ്ച വെച്ചതിന്  ഡയറക്ടർ ജനറലിന്റെ ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ’ ബഹുമതിക്ക് അർഹരായി പേരാമ്പ്ര നിലയത്തിലെ 6 ഉദ്യോഗസ്ഥർ.  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ഓഫീസർമാരായ പി. ആർ സത്യനാഥ്, ടി ബബീഷ് ടി, വിജീഷ്, എസ് ഹൃതിൻ ,പി പി രജീഷ് എന്നിവരാണ് ‘സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ ‘ബഹുമതിക്ക് അർഹരായത്. 

2024 ജൂലൈ 30ന് പുലർച്ചയായിരുന്നു കേരളത്തെ നടുക്കിയ ആ വൻദുരന്തം ഉണ്ടായത്. വയനാട് ജില്ലയ്ക്ക് പുറത്തുനിന്നും ദുരന്തഭൂമിയിലേക്ക് വളരെ പെട്ടെന്ന് കുതിച്ചെത്തിയ രക്ഷാസേനകളിൽ ഒന്ന് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടീ റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഒരു യൂണിറ്റ് ആയിരുന്നു.  ചൂരൽമലപാലം തകർന്നു പോയ ഭാഗത്ത് ഈ ടീമിൻറെ ഫയർ എൻജിനിലുള്ള എക്സ്റ്റൻഷൻ ലാഡും റോപ്പും ഉപയോഗിച്ചുകൊണ്ട് പുഴയ്ക്ക് കുറുകെ താൽക്കാലിക പാലമിട്ടു കൊണ്ടാണ് അക്കരെ കുടുങ്ങിപ്പോയ രോഗികളെയും ഗർഭിണികളെയും കുട്ടികളെയുമടക്കം 300 ഓളം പേരെ സേന വളരെപെട്ടെന്ന് രക്ഷപ്പെടുത്തിയത്.

മികച്ച രക്ഷാപ്രവർത്തനങ്ങൾ ക്കുള്ള അംഗീകാരങ്ങൾ വീണ്ടും വന്നെത്തിയതിന്റെ സന്തോഷത്തിലാണ് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ.

Leave a Reply

Your email address will not be published.

Previous Story

‘മുത്തപ്പൻ തെയ്യം’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

Next Story

ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്തിൻ്റെ വീട്ടിൽ പോലീസ് റെയ്‌ഡ്‌ നടത്തി

Latest from Main News

ഗവ:മെഡിക്കൽ* കോളേജ്* *ഹോസ്പിറ്റൽ* കോഴിക്കോട് 22.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ*

*ഗവ:മെഡിക്കൽ* കോളേജ്* *ഹോസ്പിറ്റൽ* കോഴിക്കോട് 22.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ*   *👉മെഡിസിൻവിഭാഗം*  *ഡോ. പി.ഗീത ‘* *👉ജനറൽസർജറി*  *ഡോ

രാമായണ പ്രശ്നോത്തരി ഭാഗം – 6

ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിതനാക്കിയത്ഈദ് അസ്ത്രം ഉപയോഗിച്ചാണ്? ബ്രഹ്മാസ്ത്രം   ഇന്ദ്രന്റെ പേരിലുള്ള അസ്ത്രം ഏതാണ്? ഐന്ദ്രാസ്ത്രം    അഗ്നിദേവന്റെ പേരിലുള്ള അസ്ത്രം

സംസ്ഥാനത്ത് നാളെ പൊതുഅവധി

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും

വിപ്ലവനക്ഷത്രത്തിന് വിട

മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി. ജൂണ്‍ 23-നാണ് വി.എസിനെ പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ