രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ കൂട്ടി .ഇതോടെ പെട്രോളിനും ഡീസലിനും വില കൂടും. ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി എന്നതാണ് ശ്രദ്ധേയം. അതേസമയം ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെയും താളം തെറ്റിക്കും. അതേസമയം ചില്ലറവില്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലകുറഞ്ഞു. അതുകൊണ്ട് തന്നെ നികുതി കൂടിയാലും ചില്ലറവിൽപനയിലെ വില മാറ്റമില്ലാതെ തുടരും.അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാല് സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്, കൂടുതല് വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യുട്ടി കൂട്ടിയതിനാല് ആ കുറവ് ജനങ്ങൾക്ക് ലഭിക്കില്ല.
Latest from Main News
തിരുവനന്തപുരം : വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ നിയന്ത്രണം ശക്തമാക്കി കെഎസ്ഇബി. ഇനി മുതൽ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കുമെന്ന്
എൻഎച്ച് 66 നന്തി ജനകീയ കൂട്ടായ്മh നടത്തിയ 24 മണിക്കൂർ ഉപവാസ സമരം പ്രമുഖ ഗാന്ധിയൻ നാരായണൻ മാസ്റ്റർ സമരക്കാർക്ക് നാരങ്ങാനീർ
തൃശൂർ സിറോ മലബാർ കത്തോലിക്ക അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. മാനന്തവാടി
കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ
വിലക്കയറ്റം നിയന്ത്രിക്കാൻ ഓണക്കാല വിപണി ഇടപെടൽ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി കാർഡുകാർക്ക് പ്രതിമാസം 28