മെയ് 20ന് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയാ സമ്മേളനം

മെയ് 20ന് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയാ സമ്മേളനം അഭ്യർത്ഥിച്ചു.എംടി വേലായുധൻ നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയാ പ്രസിഡൻ്റ് സി അശ്വനിദേവ് അധ്യക്ഷനായി.സി കെ ടി യു ഏരിയ പ്രസിഡന്റ് എൻ കെ ഭാസ്ക്കരൻ, ഇ എൻ സുരേഷ് ബാബു, കെ കെ സന്തോഷ്, ഇ നന്ദകുമാർ, സുരേന്ദ്രൻ അണേല, ഇസ്മയിൽ, അശോകൻ മുചുകുന്ന് എന്നിവർ സംസാരിച്ചു.പി ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സി അശ്വനിദേവ് (പ്രസിഡൻ്റ്) കെ കെ സന്തോഷ് (സെക്രട്ടറി) ഇ നന്ദകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.