അത്തോളി: നാട്ടുകാരനായ ബാലകൃഷ്ണൻ കൊടശ്ശേരിയുടെ “കക്ഷി നിരപരാധിയാണ്” എന്ന നാടകം ജനവരി 8 ന് തിരുവനന്തപുരത്ത് വെച്ച് നിയമസഭാ പുസ്തകമേളയിൽ കേരള നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ ജയരാജൻ ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിന് നൽകി പ്രകാശനം ചെയ്യപ്പെട്ട പുസ്തകം പരിചയപ്പെടുത്തുന്നതിനും ചർച്ച നടത്തുന്നതിനും ഗാലക്സി അടുവാട് സംഘടിപ്പിച്ച വായനയാകട്ടെ ലഹരി പുസ്തക ചർച്ചയും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും ഡോ പി.സുരേഷ് ഉദ്ഘാടനം ചെയ്തു.ഗാലക്സി പ്രസിഡണ്ട് രമേശൻ ഇ. അദ്ധ്യക്ഷ്യം വഹിച്ചു. അഡ്വ.മൂസക്കോയ പുസ്തകം പരിചയപ്പെടുത്തി.റഷീദ്.പി ( സിവിൽ എക്സൈസ് ഒഫീസർ പേരാമ്പ്ര സർക്കിൾ ) ബോധവത്കരണ ക്ലാസെടുത്തു.ബിന്ദുമത്തിൽ, വാസവൻ പൊയിലിൽ, ഡോ.എ.സുരേഷ്, റംഷാദ് മണാട്ട്, റഹ്മാൻ കട്ടയാട്ട്, ജോബി മാത്യു, ബാലകൃഷ്ണൻ കൊടശ്ശേരി എന്നിവർ സംസാരിച്ചു.രാമപ്രസാദ് സ്വാഗതവും ശരത് ബേബി നന്ദിയും പറഞ്ഞു.
