ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി പദവി റദാക്കി

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി പദവി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന പ്രസിഡന്‍റിന്‍റെ നിലപാടിനെ  തുടര്‍ന്നാണ് നടപടി.   

 മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം.  കഴിഞ്ഞമാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചുകൊല്ലുമെന്ന തീരുമാനമെടുത്തത്. അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായാണ് പഞ്ചായത്ത് പ്രസിഡന്‍റിന് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി സര്‍ക്കാര്‍ നൽകിയത്. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും

Next Story

ലഹരി വ്യാപനം : സർക്കാർ പ്രതിക്കൂട്ടിൽ സി എച്ച് ഇബ്രാഹിംകുട്ടി

Latest from Local News

കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്

പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) സന്ദർശിച്ചു

സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം സംഘടിപ്പിച്ചു

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം  സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേതൃത്വ പഠന സംഗമം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേതൃത്വ പഠന സംഗമം നടത്തി. കച്ചവടക്കാർക്കുള്ള മരണാന്തര ആശ്വാസ് പദ്ധതിയുടെയും ഷോപ്പ്