കോഴിക്കോട് : ഗോവിന്ദ പുരത്ത് നിന്ന് മാരക ലഹരിമരുന്നായ എം.ഡി എം.എ വിൽപന നടത്തുന്ന രണ്ട് പേരെ പിടികൂടി
‘
പൊക്കുന്ന് തളിക്കുളങ്ങര സ്വദേശി പുളിക്കൽ ഹൗസിൽ അരുൺകുമാർ പി.(27) , കുതിരവട്ടം മൈലാംപാടി സ്വദേശി അറ്റം പറമ്പിൽ ഹൗസിൽ റിജുൽ പി ( 29 )എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ വി.ആർ അരുണിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി.
ഗോവിന്ദപുരത്തെ റിജുൽ താമസിക്കുന്ന
വീട്ടിൽ നടത്തിയ പരിശോധയിലാണ് 12.5 ഗ്രാം എം ഡി എം എ യു മായി ഇവരെ പിടി കൂടുന്നത്. വിൽപന നടത്താനായി MDMA ചെറിയ പാക്റ്റുകളിലാക്കുന്നതിനാണ് ഇവർ രണ്ട് പേരും വീട്ടിൽ ഒത്തു കൂടിയത്. മുമ്പ് ലഹരി മരുന്ന് കേസിൽപ്പെട്ട ഇവർ വീണ്ടും ലഹരി വിൽപന നടത്തുന്നതായിട്ടുള്ള വിവരത്തിൽ ഇവർ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. അരുണിനെ 330 ഗ്രാം എംഡിഎംഎ യായി പിടി കൂടിയതിന് മീനങ്ങാടി എക്സൈസിൽ കേസുണ്ട്. ഇയാൾ 20 മാസത്തോളം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതാണ് . റജുലിനെ 10ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ വർഷം ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടി കൂടി മൂന്ന് മാസം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതാണ്. രണ്ട് പേരും മാങ്കാവ് , ഗോവിന്ദപുരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ്.
ഡാൻസാഫ് അംഗളങ്ങളായ എസ്. ഐ അബ്ദുറഹ്മാൻ കെ എ.എസ് ഐ അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ , സരുൺകുമാർ പി.കെ , ഷിനോജ് എം , തൗഫീക്ക് ടി.കെ , അതുൽ ഇവി , മുഹമദ്ദ് മഷ്ഹൂർ , മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐമാരായ അമൽ ജോയ് , പ്രവീൺ കുമാർ sk , scpo ബിജോ ജെയിംസ് ,റോഷ്നി പി എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.