സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ട്.
Latest from Local News
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വടകര മണ്ഡലത്തിലെ പ്രധാന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാന്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതിയായതായി കെ കെ രമ എംഎല്‍എ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായ വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കരുതലുമായി ജില്ലാ ഭരണകൂടം. അപകട സൂചനയുണ്ടെങ്കില്‍ ആളുകളെ ഉടന്‍
ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കി മേലടി സബ് ജില്ലയിൽ തുടർച്ചയായി
കൊയിലാണ്ടി: കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. വായനക്കോലായ സംഘടിപ്പിക്കുന്ന കവിതാവിചാരം സംസ്ഥാനതല ശില്പശാലയിൽ ആമുഖഭാഷണം