പഞ്ചായത്ത് രാജ് സംവിധാനം വികലമാക്കുന്ന കേരള സർക്കാരിനെതിരെ അഴിയൂരിൽ ജനകീയ മുന്നണി രാപ്പകൽ സമരം നടത്തി

അഴിയൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പോലും നൽക്കാതെ ഫണ്ട് വെട്ടി കുറക്കുന്ന സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിലും, അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാനുള്ള എൽ.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം നടത്തി. സമരo യു സി എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അഴിയൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനത്തിൽ നിന്നും വിട്ട് നിന്ന എൽ ഡി എഫ് നടപടി സംസ്ഥാന ഭരണത്തെ അവഹേളിക്കുന്നതിന് തുല്യമാണ് അദ്ദേഹം പറഞ്ഞു. ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം, അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ജനകീയ മുന്നണി നേതാക്കളായ, യു എ റഹീം, വി പി പ്രകാശൻ, ശശിധരൻ തോട്ടത്തിൽ,  പ്രദീപ് ചോമ്പാല, ടി.സി രാമചന്ദ്രൻ, പി പി ഇസ്മായിൽ, ഇ ടി കെ അയ്യൂബ്, വി കെ അനിൽകുമാർ , കാസിം നെല്ലോളി, കെ പി വിജയൻ , കെ പി രവീന്ദ്രൻ, ബവിത്ത് തയ്യിൽ , ഹാരിസ് മുക്കാളി , കവിത അനിൽകുമാർ , രാജേഷ് അഴിയൂർ, സി സുഗതൻ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Next Story

അരങ്ങാടത്ത് തെക്കയിൽ സന്തോഷ് കോയമ്പത്തൂരിൽ അന്തരിച്ചു

Latest from Local News

മെയ് 20ന് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്ചുമട്ട് തൊഴിലാളി യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയാ സമ്മേളനം

മെയ് 20ന് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്ചുമട്ട് തൊഴിലാളി യൂണിയൻ സി

ഗാലക്സി അടുവാട് പുസ്തക ചർച്ചയും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി

അത്തോളി: നാട്ടുകാരനായ ബാലകൃഷ്ണൻ കൊടശ്ശേരിയുടെ “കക്ഷി നിരപരാധിയാണ്” എന്ന നാടകം ജനവരി 8 ന് തിരുവനന്തപുരത്ത് വെച്ച് നിയമസഭാ പുസ്തകമേളയിൽ കേരള

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം

സംസ്ഥാനത്ത് വേനൽ മഴ ജാഗ്രത നിർദേശം തുടരുന്നു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പുള്ള

ലഹരി വ്യാപനം : സർക്കാർ പ്രതിക്കൂട്ടിൽ സി എച്ച് ഇബ്രാഹിംകുട്ടി

കേരളം ലഹരിയുടെ പിടിയിൽ അമരുമ്പോൾ സർക്കാർ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രഷറർ സി എച്ച് ഇബ്രാഹിംകുട്ടി പറഞ്ഞു

ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി പദവി റദാക്കി

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി പദവി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന പ്രസിഡന്‍റിന്‍റെ നിലപാടിനെ