തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം പോലും നൽകാതെ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ യു.ഡി എഫ് ചേളന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 ന് ചേളന്നൂർ 8/2 ൽ ആരംഭിച്ച രാപ്പകൽസമരം 5ന് രാവിലെ 8 മണിക്ക് അവസാനിച്ചു. സമാപന സമ്മേളനം നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ശരീഫ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എൻ ശ്യാംകുമാർ, .നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.ശ്രീധരൻ, വി.എം ചന്തുക്കുട്ടി, പി.സുരേഷ് കുമാർ, പി.കെ.കവിത, സി.പി.നൗഷീർ, വി.ജിതേന്ദ്രനാഥ്, കെ.കെ.അനൂപ് കുമാർ, കെ.പി.രമേഷ് കുമാർ, സി.കെ.ഷാജി, വി.എം ഷാനി, സിനി ഷൈജൻ, പി.ബവീഷ്, പി.അശോകൻ, എൻ.മുരളീധരൻ, കെ. നന്ദകുമാർ, എസ് ശ്രീരാജ് സി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
ജി.എച്ച്.എസ്.എസ് നടുവണ്ണൂരിൽ ചെണ്ട പരിശീലനം തുടങ്ങി. മഴവിൽ മ്യൂസിക് അക്കാദമി യുടെ ചെണ്ട പരിശീലനം ശ്രീ ഷിബിഷ് (എസ് എം സി
റേഷൻ വ്യാപാരികൾ റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കാതെ സമരത്തിലേക്ക്. ജനുവരി മാസം റേഷൻ വ്യാപാരികളും താലൂക്ക് സപ്ലൈ ഓഫീസറും കസ്റ്റഡിയനു കരാറുകാരനും
റെസിഡന്റ്സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ തല ലഹരി വിരുദ്ധ ചിത്ര രചനാ മത്സരവും ബോധവൽക്കരണവും കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്സ്
പയ്യോളി ബീച്ച് റോഡിൽ സായിവിൻ്റെ കാട്ടിൽ താമസിക്കും കാവിൽ ഹംസ (82) അന്തരിച്ചു. ഭാര്യ കാവിൽ ആമിന. മക്കൾ റയിസ് (ദുബായ്),
വിരമിച്ച ഹൈക്കോടതി ജഡ്ജിയില് നിന്നും ഓണ്ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില് കോഴിക്കോട് വടകര സ്വദേശികളായ മിര്ഷാദ്, മുഹമ്മദ് ഷര്ജില് എന്നിവരെ