മണിയൂർ: പിണറായി സർക്കാർ നികുതി കുത്തനെ കൂട്ടിയും വിലക്കയറ്റം കൊണ്ടും കേരളജനതയെ ബുദ്ധിമുട്ടിക്കുകയാണ്. സമസ്തമേഖലയിലും ഭരണപരാജയം മാത്രമാണ് നേട്ടമായി പറയാനുള്ളത്. പഞ്ചായത്തിന്റെ ഫണ്ടുകൾ വെട്ടിച്ചുരുക്കി വികസന മുരടപ്പിലേക്ക് നയിക്കുകയാണ്. പിണറായി ഗവൺമെന്റിന്റെ ധൂർത്തിന് കുറവൊന്നും വരുത്താതെ പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ പോലും കൊടുക്കാതെയും ആശാവർക്കർമാരുടെ സമരം കണ്ടില്ലെന്നു നടിച്ച് തൊഴിലാളി ദ്രോഹനടപടിയുമായാണ് പിണറായി വിജയൻ മുന്നോട്ട് പോകുന്നത്. കേരളജനതയെ പട്ടിണിയിലേക്കു നയിക്കുന്ന ഭരണമാണ് പിണറായിയുടേത്. പഞ്ചായത്തുകളുടെ ഫണ്ട് വെട്ടികുറയ്ക്കുകയും പഞ്ചായത്ത് രാജ് സംവിധാനം വികലമാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ യു.ഡി.എഫ്.സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ ഭാഗമായി മണിയൂർ പഞ്ചായത്ത് യു.ഡി.എഫ്.കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തുറശ്ശേരിമുക്കിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.സി.ഷീബ അദ്ധ്യക്ഷത വഹിച്ചു. കളരിക്കൽ അമ്മത്, പി.എം.അബുബക്കർ, അച്ചുതൻ പുതിയേടുത്ത്, സി.വി.അജിത്ത്, മുഹമ്മദലി.പി.ടി.കെ, സി.പി.വിശ്വനാഥൻ, ശ്രീധരൻ തുളസി, അബ്ദുൾറസാഖ്.ടി, ഹമീദ്.എം.കെ, മനോജ്.എം.പി ,അശറഫ്ചാലിൽ, കുഞ്ഞബ്ദുള്ള.പി, ശ്രീധരൻ കോട്ടപ്പള്ളി, ശൈലജ, ആയിഷ നടുക്കണ്ടി, ഷഹബത്ത്ജൂന, ഒ.പി.പ്രമീള എന്ന്വർ സംസാരിച്ചു.
Latest from Local News
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.
നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10 പാവുവയല്‍, വാര്‍ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്‍ഡ്
പൂക്കാട്(കാഞ്ഞിലശേരി): വെട്ടുകാട്ടുകുനി മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ , ശാരദ മരുമക്കൾ:
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ
കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ഒക്ടോബർ 24ന് വെള്ളിയാഴ്ച