വാകമോളി എ എൽ പി സ്കൂളിൻ്റെ 98ാം വാർഷികാഘോഷവും യാത്രയയപ്പും നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു

അരിക്കുളം വാകമോളി എ.എൽ.പി സ്കൂളിൻ്റെ 98ാം വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക കെ.എം.ലൈല ടീച്ചർക്കുള്ള യാത്രയയപ്പും നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് പ്രതിനിധി തയ്യിൽ രാമകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ എൽ എസ് എസ് വിജയികളെ അനുമോദിച്ചു. രജിന ടീച്ചർ റിപ്പോർട്ടവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.എം അമ്മത് മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.കെ.എൻ. അടിയോടി, സി രാധ എന്നിവരെ കൂടാതെ ടി. താജുദ്ദീൻ, ശശി ഊട്ടേരി, ഇ.വേണു, ആവള മുഹമ്മദ്, പ്രദീപൻ കണ്ണമ്പത്ത്, ടി.പി സുനിൽ എന്നിവർ ആശംസകൾ നേർന്നു.  ലൈല ടീച്ചർ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് വിജില പി.ടി സ്വാഗതവും രാകേഷ് ടി നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് നടന്ന പൂർവാധ്യാപക വിദ്യാർഥി സംഗമത്തിൽ കവി ഡോക്ടർ മോഹനൻ നടുവത്തൂർ സംസാരിച്ചു. കുട്ടികളും പൂർവ വിദ്യാർഥികളും അവതരിപ്പിച്ച കലാപരിപാടികൾ കൂടാതെ കണ്ണൂർ മിഴി അവതരിപ്പിച്ച നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാരവും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം പിഷാരികാവിൽ ഇന്ന് വലിയ വിളക്ക്

Next Story

ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാർ നടപടിയിൽ കെ.എസ്.ഇ.ബി.പെൻഷൻകാർ പ്രതിഷേധയോഗം സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 27-06-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 27-06-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. 👉ഗ്വാസ്ട്രാളജി

നഗരസഭയിലെ റോഡുകളുടെ ശോച നീയാവസ്ഥ:യുഡിഎഫ് കൗൺസിലർമാർ നഗരസഭ കൗൺസിൽ നിന്നും ഇറങ്ങിപ്പോയി

കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി കീറിയ റോഡുകളും ഫൂട്ട് പാത്തുകളും നന്നാക്കാത്തത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് കൗൺസിലർമ്മാർ കൗൺസിലിൽ

ടു മില്യൺ പ്ലഡ്ജ് ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൻ പ്ലഡ്ജ്ന്റെ ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.

കൊല്ലം യു.പി. സ്‌കൂളിൽ വായനവാര സമാപനവും ക്ലബ് ഉദ്ഘാടനങ്ങളും സംഘടിപ്പിച്ചു

കൊല്ലം യു.പി. സ്‌കൂളിലെ വായനവാരാഘോഷത്തിന്റെ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി.