കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 29 മത് മാമ്പഴ പ്രദർശനവും വിൽപ്പനയും ചെറൂട്ടി റോഡിലെ ഗാന്ധി പാർക്കിൽ ഏപ്രിൽ 30 മുതൽ മേയ് അഞ്ചു വരെ നടത്താൻ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. മാമ്പഴ മേളയോടനുബന്ധിച്ച് മേയ് നാലിന് ഞായറാഴ്ച മാമ്പഴ തീറ്റ മത്സരവും നടത്തും. മേളയിൽ മാവ്, പ്ലാവ് തുടങ്ങി വിവിധ തരം ഫലവൃക്ഷത്തൈകളുടെ വില്പനയും ഉണ്ടായിരിക്കും. മാമ്പഴ മേള കൺവീനറായി യു.ബി. ബ്രിജിയെ തെരത്തെടുത്തു.
യോഗത്തിൽ വൈസ് പ്രസിഡണ്ട് അഡ്വ.തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുന്ദർരാജൂലു, ട്രഷറർ കെ.ബി. ജയാനന്ദ്, അജിത്ത് കുരിത്തടം അഡ്വ.എം.രാജൻ, ശ്രീമതി സുഷ ജയകൃഷ്ണൻ, പുത്തൂർമഠം ചന്ദ്രൻ പി.കെ.കൃഷ്ണനനുണ്ണി രാജ, പി.മമ്മദ് കോയ, സജിമോൻ, പി. കിഷൻ ചന്ദ്, അബ്ദുറഹിമാൻ കോയ എന്നിവർ സംസാരിച്ചു.