ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാർ നടപടിയിൽ കെ.എസ്.ഇ.ബി.പെൻഷൻകാർ പ്രതിഷേധയോഗം സംഘടിപ്പിച്ചു

ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാർ നടപടിയിൽ കെ.എസ്.ഇ.ബി.പെൻഷൻകാർ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി.ലിമിറ്റഡിലെ പെൻഷൻകാരുടേയും ജീവനക്കാരുടേയും ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച കേരളസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്കെ .എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പെൻഷൻകാർ കോഴിക്കോട് വൈദ്യുതി ഭവന് മുമ്പിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ.കെ. അബ്ബാസ്, ജില്ലാ സെക്രട്ടറി എം. മനോഹരൻ, സി.അരവിന്ദാക്ഷൻ, പി.പീതാംബരൻ, പി.ഐ. പുഷ്പരാജ്, പി.സുധാകരൻ, പി.പി. വൈരമണി, പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.